KeralaLatest NewsNews

സത്യം പറയുന്ന എനിക്കാണോ നാടിനെ കൊളളയടിയ്ക്കുന്ന പിണറായിക്കാണോ ഭ്രാന്ത് ; രാഗേഷിനോട് ചോദ്യവുമായി സുധാകരന്‍

ഫാസിസ്റ്റായ ഒരു ഭരണ കര്‍ത്താവിന് ഭ്രാന്ത് കൂടി വന്നാല്‍ എന്താവും സ്ഥിതി

കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയനേയും കെ.കെ രാഗേഷ് എംപിയേയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി കെ.സുധാകരന്‍. എനിക്ക് ഭ്രാന്താണെന്ന് കെ.കെ രാഗേഷ് എം.പി പറഞ്ഞു. ആര്‍ക്കാണ് ഭ്രാന്തെന്ന് പരിശോധിക്കാം. സത്യം പറയുന്ന തനിക്കാണോ നാടിനെ കൊളളയടിക്കുന്ന പിണറായിക്കാണോ ഭ്രാന്ത്. തനിക്ക് ഭ്രാന്താണ് എന്ന് പറഞ്ഞ കെ.കെ രാഗേഷ് എംപി ആദ്യം പരിശോധനയ്ക്ക് തയ്യാറാകണം. തന്നെ പട്ടി എന്നു വിളിച്ച കെ.കെ രാഗേഷിനെ നിലാവെളിച്ചത്ത് നോക്കി ഓരിയിടുന്ന നായയായി മാത്രമേ കാണുനാകൂവെന്നും സുധാകരന്‍ പറഞ്ഞു.

ഫാസിസ്റ്റായ ഒരു ഭരണ കര്‍ത്താവിന് ഭ്രാന്ത് കൂടി വന്നാല്‍ എന്താവും സ്ഥിതി. ഒമ്പത് ഉപദേശകരെ വച്ച് ഭരണം നടത്തിയ ഭരണാധികാരി കേരള ചരിത്രത്തില്‍ വേറെയുണ്ടോ. ഉപദേശകര്‍ ഇല്ലെങ്കില്‍ എന്താകുമായിരുന്നു ഈ സര്‍ക്കാരിന്റെ അവസ്ഥ. ഇതെല്ലാം വിലയിരുത്തുമ്പോള്‍ ആര്‍ക്കാണ് ഭ്രാന്തെന്ന് ജനം പറയും. ഈ വികസനത്തിന് വേണ്ടി ചെലവഴിച്ച കോടാനുകോടി പണം കിഫ്ബി മുഖാന്തരം വായ്പ എടുത്തതാണ്. ഇതൊക്കെ തിരിച്ചടയ്ക്കണ്ടേയെന്നും ആരാണ് ഈ ബാദ്ധ്യതയൊക്കെ ഏറ്റെടുക്കേണ്ടതെന്നും സുധാകരന്‍ ചോദിച്ചു.

ഇതുപോലെ പിന്‍വാതില്‍ നിയമനം നടന്ന കാലഘട്ടം വേറെയുണ്ടായിട്ടില്ല. ഇന്നലെ ലാത്തിച്ചാര്‍ജ് നടത്തിയ പൊലീസുകാരെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കണം. പൊലീസ് എന്നു പറഞ്ഞ് ഗുണ്ടകളെ യൂണിഫോം നല്‍കി പറഞ്ഞ് വിടുകയാണ് സര്‍ക്കാര്‍. പൊലീസ് വേഷത്തില്‍ എത്തിയത് ഡിവൈഎഫ്‌ഐ ഗുണ്ടകളാണ്. ഇതേക്കുറിച്ച് സമഗ്ര അന്വേഷണം വേണം. പിണറായി വിജയനെ വിമര്‍ശിക്കുമ്പോള്‍ അതിനെ അധിക്ഷേപം എന്ന് പറയുന്നു. കുലത്തൊഴില്‍ പറഞ്ഞത് ആക്ഷേപിക്കാനല്ല. പിണറായിയോട് വ്യക്തിപരായ വിരോധം വച്ചു കൊണ്ടല്ല താന്‍ പ്രതികരിച്ചത്. പിണറായി ഒരാളുടെ അച്ഛനെ കുറിച്ച് പറഞ്ഞതിന്റെ വേദന മനസിലാക്കാന്‍ വേണ്ടി മാത്രമാണെന്ന് സുധാകരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button