KeralaLatest NewsIndia

ഇ.ശ്രീധരന് പിന്നാലെ ഇന്ത്യയുടെ ഇതിഹാസ താരം പി.ടി ഉഷ ബി ജെ പിയിലേക്ക് , ലിസ്റ്റിൽ മല്ലികാ സുകുമാരനും ഉണ്ണിമുകുന്ദനും

ബിജെപി കേരള നേതൃത്വം കൂടുതൽ പ്രമുഖരെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിടുന്നുണ്ടെന്നാണ് വിവരം.

തിരുവനന്തപുരം: മെട്രോമാന്‍ ഇ ശ്രീധരന് പിന്നാലെ സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്ത് നിന്നും കൂടുതല്‍ പേര്‍ ബി.ജെ.പിയില്‍ എത്തുമെന്ന് സൂചന. പയ്യോളി എക്‌സ്‌പ്രസ് എന്നറിയപ്പെടുന്ന കായിക മേഖലയിലെ ഇന്ത്യയുടെ ഇതിഹാസ താരം പി.ടി ഉഷ ബി.ജെ.പിയിലേക്ക് എന്ന് സൂചന. കെ.സുരേന്ദ്രന്റെ വിജയയാത്രയില്‍ വച്ചായിരിക്കും പി.ടി ഉഷയും ബി.ജെ.പിയില്‍ ചേരുകയെന്നാണ് വിവരം. ബിജെപി കേരള നേതൃത്വം കൂടുതൽ പ്രമുഖരെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിടുന്നുണ്ടെന്നാണ് വിവരം.

കേന്ദ്രനേതൃത്വത്തിന്റെ ആശിര്‍വാദത്തോടെ പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് ഇതിനുവേണ്ടി ചുക്കാന്‍ പിടിക്കുന്നത്. കര്‍ഷക സമര വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ചുകൊണ്ടുളള ട്വിറ്റര്‍ ക്യാമ്പയിനില്‍ പി.ടി ഉഷയും ഉണ്ടായിരുന്നു. പി.ടി ഉഷയ്‌ക്ക് പുറമെ സിനിമ രംഗത്ത് നിന്നും കൂടുതല്‍ പേരെ പാര്‍ട്ടിയില്‍ എത്തിക്കാനുളള നീക്കം സജീവമായി തന്നെ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി യുവതാരം ഉണ്ണി മുകുന്ദനുമായി സുരേന്ദ്രന്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു.

വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നും അദ്ദേഹം ഉണ്ണിമുകുന്ദനോട് ആവശ്യപ്പെട്ടു. എന്നാല്‍ കരാറിലേര്‍പ്പെട്ട ചിത്രങ്ങള്‍ ഉണ്ടെന്നും ഭാവിയില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സര രംഗത്തുണ്ടാകുമെന്നും അദ്ദേഹം സുരേന്ദ്രനോട് പറഞ്ഞു. സിനിമാനടി മല്ലികാ സുകുമാരനുമായുളള ചര്‍ച്ച അവസാന ഘട്ടത്തിലാണെന്നാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ലെന്നും തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങാമെന്നുമാണ് ആദ്യഘട്ട ചര്‍ച്ചയില്‍ മല്ലിക സുകുമാരന്‍ പറഞ്ഞത്.

read also: ഒടുവിൽ കുറ്റസമ്മതം: ​ഗല്‍വാനില്‍ കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങള്‍ ചൈന പുറത്തുവിട്ടു, കണക്കിൽ ഇത്തവണയും കാപട്യം

ചര്‍ച്ചയില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നും അതിനുശേഷം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നുമാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. സിനിമാനടി അനുശ്രീയുമായും ബി.ജെ.പി നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തൽക്കാലം താത്പര്യമില്ലെന്നായിരുന്നു അനുശ്രീ നേതാക്കളോട് പറഞ്ഞത്. താരത്തിന്റെ ബാലഗോകുലം ബന്ധം ഉള്‍പ്പടെയുളളവ നേരത്തെ വിവാദമായിരുന്നു.

സീരിയല്‍ നടി നിഷാ സാരംഗുമായുളള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. രമേഷ് പിഷാരടി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഇടവേള ബാബു അടക്കമുളള ചലച്ചിത്ര താരങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയില്‍ അണിചേര്‍ന്നിരുന്നു. തൊട്ടുപിന്നാലെയാണ് സാംസ്‌ക്കാരിക രംഗം കേന്ദ്രീകരിച്ച്‌ ബി.ജെ.പിയും നീക്കം സജീവമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button