കുവൈറ്റിൽ ഫൈസര്‍ വാക്സിന്റെ അഞ്ചാം ബാച്ച് ഫെബ്രുവരി 21-ന് എത്തും. ഇതോടെ രാജ്യത്തെ വാക്സിനേഷന് ദൗത്യം വേഗത്തിലാവുകയും ചെയ്യും. നേരത്തെ ഫൈസര്‍ കമ്പനി വാക്സിന് ഉല്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചത് കുവൈറ്റ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കുത്തിവയ്പ്പ് ദൗത്യത്തെ മന്ദഗതിയിലാക്കിയിരുന്നു.
Read Also: സൗദിയില്‍ ഇന്ന് 337പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇപ്പോള്‍ അവര്‍ ഉല്പാദനം പുനരാരംഭിച്ചിട്ടുണ്ട്. 15 കുത്തിവെപ്പ് കേന്ദ്രങ്ങള്‍ കുവൈറ്റ് ആരോഗ്യ മന്ത്രാലയം തയാറാക്കിയിട്ടുണ്ട്. രാജ്യത്ത് ആദ്യമായി ഇറക്കുമതി ചെയ്ത കോവിഡ് വാക്സിന് ഫൈസര്‍, ബയോണ്‍ടെക് ആണ്.
Post Your Comments