മുഖത്തെ കറുത്ത പാടുകള്‍ മാറ്റാൻ ഓറഞ്ച് ഫേസ് പാക്കുകൾ

ഓറഞ്ച് ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ഏറെ മികച്ചതാണ്. വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് ഓറഞ്ച്. ഇതിൽ ശക്തമായ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു. ഓറഞ്ച് സ്കിൻ ടോണറായും ചർമ്മത്തിന്റെ തിളക്കമാർന്ന ഏജന്റായും പ്രവർത്തിക്കുന്നു, ഇത് ചർമ്മത്തിന്റെ ടോണും സ്വാഭാവിക തിളക്കവും മെച്ചപ്പെടുത്താൻ സഹായിക്കും. ചർമ്മത്തിന് തിളക്കം കിട്ടാൻ സഹായിക്കുന്ന ഓറഞ്ച് ഫേസ് പാക്കുകൾ ഏതൊക്കെയാണെന്ന് അറിയാം.

ഓറഞ്ചും മഞ്ഞളും

ഓറഞ്ചിലെ സിട്രിക് ആസിഡുകൾ ഒരു സ്കിൻ ടോണറായി പ്രവർത്തിക്കുന്നു. ഇത് മുഖത്തെ അധിക എണ്ണ നീക്കം ചെയ്യാനും ചർമ്മ സുഷിരങ്ങൾ ശക്തമാക്കാനും സഹായിക്കും. മുഖക്കുരു, ബ്ലാക്ക് ഹെഡ്സ് തുടങ്ങിയ ചർമ്മ പ്രശ്നങ്ങൾ കുറയ്ക്കുന്നതിന് മഞ്ഞൾ സഹായിക്കുന്നു. ഇതിലെ ആന്റിമൈക്രോബയൽ ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്. മൂന്ന് ടീസ്പൂൺ ഓറഞ്ച് ജ്യൂസിൽ ഒരു ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് മുഖത്തിടുക. 15 മിനിറ്റ് കഴിഞ്ഞ് ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.

ഓറഞ്ചും തേനും

ഈ ഫേസ് പാക്ക് ചർമ്മത്തിന്റെ ടോൺ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മുഖത്തെ കരുവാളിപ്പ് മാറാനും മികച്ചതാണ് തേനിലെ ചില സംയുക്തങ്ങൾ സഹായിക്കും. മൂന്ന് ടീസ്പൂൺ ഓറഞ്ച് ജ്യൂസിൽ അൽപം തേൻ ചേർത്ത് യോജിപ്പിക്കുക. ശേഷം മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക.

Share
Leave a Comment