Latest NewsNewsIndia

വിവാഹച്ചടങ്ങുകള്‍ക്ക് ബിജെപി നേതാക്കളെ ക്ഷണിക്കരുത്; നിര്‍ദ്ദേശം ലംഘിച്ചാല്‍ ശിക്ഷയുണ്ടാകുമെന്നു കര്‍ഷക നേതാവ്

കര്‍ഷകരും ബിജെപിയുമായി ഒരു ബന്ധവും പാടില്ല

ഉത്തര്‍പ്രദേശ് : കര്‍ഷകര്‍ വിവാഹച്ചടങ്ങുകള്‍ക്ക് ഒരു കാരണവശാലും ബിജെപി നേതാക്കളെ ക്ഷണിക്കരുതെന്ന നിർദ്ദേശവുമായി ഭാരതീയ കിസാന്‍ യൂണിയന്‍ ദേശീയ അദ്ധ്യക്ഷന്‍ നരേഷ് ടികായത്. ഈ നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ തങ്ങളുടെ 100 സന്നദ്ധ പ്രവര്‍ത്തര്‍ക്ക് ഭക്ഷണം നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ സിസൗലിയില്‍ ഒരു യോഗത്തിലാണ് നരേഷ് ടികായത്തിന്റെ പ്രസംഗം.

‘ബിജെപി കര്‍ഷകരെ ശ്രദ്ധിക്കുന്നില്ല. അതിനാല്‍ കര്‍ഷകരും ബിജെപിയുമായി ഒരു ബന്ധവും പാടില്ല. ആ പാര്‍ട്ടിയുടെ നേതാക്കളുമായും ഒരു തരത്തിലുള്ള ബന്ധവും വേണ്ട’-നരേഷ് ടികായത് യോഗത്തിൽ പറഞ്ഞു.

read also:കേരളത്തിന്റെ വികസനം വേഗത്തിലാക്കാനുള്ള വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ശ്രീരാമന്റെ യഥാര്‍ത്ഥ പിന്‍ഗാമികള്‍ തങ്ങളാണെന്നു അവകാശപ്പെട്ട ടികായത് പശ്ചിമമബംഗാളില്‍ ശ്രീരാമന്റെ പേരില്‍ വോട്ടുതേടിയ അമിത്ഷായുടെ നടപടിയെ വിമര്‍ശിച്ചു. ‘അമിത് ഷാ ഞങ്ങളോട് സംസാരിക്കുന്നില്ല. എന്നാല്‍ ഞങ്ങളുടെ പൂര്‍വികന്റെ പേര് ഉപയോഗിച്ച്‌ വോട്ടുചോദിക്കുന്നു’- ടികായത് പറഞ്ഞു.

shortlink

Post Your Comments


Back to top button