Latest NewsNewsIndia

ഭാരതമാതാവിന്റെ അമരനായ പുത്രൻ; ഛത്രപതി ശിവാജി ജയന്തിയിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : ഛത്രപതി ശിവാജി ജയന്തിയിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതമാതാവിന്റെ അമരനായ പുത്രന് ശതകോടി നമസ്‌കാരമെന്നാണ് പ്രധാനമന്ത്രി ജന്മദിന സന്ദേശത്തിൽ പറഞ്ഞത്. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസ നേർന്നിരിക്കുന്നത്.

 

തന്റെ അസാമാന്യവും അതുല്യവുമായ ധീരതയ്ക്കുമൊപ്പം തന്റെ അനിതര സാധാരണമായ ബുദ്ധിവൈഭവത്താൽ രാജ്യത്തെ അടിമത്തത്തിൽ നിന്നും രക്ഷിച്ചു. അദ്ദേഹത്തിന്റെ വീരഗാഥകൾ ഈ നാട്ടിലെ ജനങ്ങൾക്ക് യുഗങ്ങളോളം പ്രേരണ നൽകിക്കൊണ്ടേയിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പിറന്നാൾ ആശംസയായി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button