പാലോട്; ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് സുഹൃത്തിനെയും ഭാര്യയെയും വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി തിരുവനന്തപുരം മണക്കാട് ചാല കരിമഠം കോളനി സ്വദേശി നന്ദിയോട് വലിയ താന്നിമൂട് കൈത്താമര പൊയ്കയിൽ വാടകയ്ക്ക് താമസിക്കുന്ന മുകേഷിനെ (27) പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ഗുരുതരമായി കുത്തേറ്റ അയൽവാസി രാജേഷ് ചികിത്സയിലാണ് ഇപ്പോൾ ഉള്ളത്.
ഇക്കഴിഞ്ഞ 16നു രാത്രിയിൽ ഇരുവരുടെയും കുടുംബങ്ങൾ രാജേഷിന്റെ വീട്ടിൽ ഒത്തുകൂടി ഭക്ഷണം കഴിഞ്ഞു 10 മണിയോടെ പിരിഞ്ഞിരുന്നു. എന്നാൽ അതേസമയം 10.30 നു കത്തിയുമായി തിരികെയെത്തിയ മുകേഷ് തന്റെ ഭാര്യയോട് മോശമായി പെരുമാറിയെന്ന കാരണത്താൽ വീട്ടിൽ കയറി രാജേഷിനെ പല തവണ കുത്തുകയുണ്ടായി. ഇതു തടയാൻ ചെന്ന രാജേഷിന്റെ ഭാര്യയ്ക്കും അപകടത്തിൽ പരുക്കേറ്റു. പ്രതി രക്ഷപ്പെട്ടു. പിന്നീട് ഇയാളെ പിടികൂടി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments