Latest NewsKeralaCinemaNewsEntertainment

ആദ്യദിനം തന്നെ ബിഗ് ബോസിലെ പുരുഷന്മാരെ ഞെട്ടിച്ച ഡിമ്പൽ ചെറിയ ആളല്ല; നട്ടെല്ല് അലിയുന്ന രോഗത്തെ അതിജീവിച്ചവളാണ്!

വസ്ത്രത്തെ കുറിച്ച് കമൻ്റടിക്കരുതെന്ന വാണിംഗ് ആണ് ഡിമ്പൽ ആദ്യദിനം തന്നെ ഹൗസിനുള്ളിലുള്ളവർക്ക് നൽകിയത്

ബിഗ് ബോസ് സീസൺ 3 യിലെ ശക്തരായ മത്സരാർത്ഥികളിൽ മുനിരയിൽ തന്നെ ഡിമ്പൽ ഭാൽ ഉണ്ടാകും. ഹൗസിനുള്ളിലേക്ക് രണ്ടാമത് കയറിയ വ്യക്തിയാണ് ഡിമ്പൽ. മുട്ടോളം മുടിയുള്ള ഫ്രീക്ക് പെണ്ണെന്നാണ് ഡിമ്പലിനെ എല്ലാവരും വിളിക്കുന്നത്. ആദ്യ എപ്പിസോഡിൽ തന്നെ തന്റെ വ്യക്തിത്വം കൊണ്ട് ബിഗ്‌ബോസ് ക്യാമറ കണ്ണുകളെ പരമാവധി സമയം തന്റെ നേരെ നിർത്താൻ ഡിമ്പലിന് സാധിച്ചു.

Also Read:കേരളത്തിലെ വാര്‍ഷിക പരീക്ഷകള്‍ , പുതിയ നിര്‍ദേശവുമായി സിബിഎസ്ഇ

തനിക്കു പറയാനുള്ളത് ആരോടാണെങ്കിലും എവിടെ വെച്ചാണെങ്കിലും മുഖത്ത് നോക്കി പറയാനുള്ള ധൈര്യം ഡിമ്പലിനുണ്ട്. മറ്റുള്ളവരുടെ വസ്ത്രത്തെ കമൻ്റ് ചെയ്യരുതെന്ന മാസ് ഡയലോഗ് ആയിരുന്നു ആദ്യദിനം ഡിമ്പൽ സഹകളിക്കാർക്ക് മുൻപിൽ അവതരിപ്പിച്ചത്. ഒരു ക്യാൻസർ സർവൈവർ കൂടിയാണ് ഡിമ്പൽ. പന്ത്രണ്ടാമത്തെ വയസ്സിൽ നട്ടെല്ലിന് ക്യാൻസർ ബാധിച്ച് നട്ടെല്ല് അലിയുന്ന രോഗത്തെ അതിജീവിച്ചവളാണ് ഡിമ്പൽ. നട്ടെല്ലിൽ ശസ്ത്രക്രിയ ചെയ്ത പാട് ഡിമ്പൽ തന്നെ ചിത്രങ്ങളിലൂടെ പങ്കു വെച്ചിട്ടുണ്ട്.

ബിഗ്‌ബോസിന്റെ തുടക്കത്തിൽ തന്നെ ആധിപത്യം സ്ഥാപിച്ച താരത്തിന്റെ പേര് പോലെ തന്നെ അവർ പകുതി മലയാളിയും പകുതി നോർത്ത് ഇന്ത്യനും ആണ്. ഡിമ്പലിന്റെ ‘അമ്മ മലയാളിയും അച്ഛൻ ഉത്തർ പ്രദേശ് സ്വദേശിയുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button