പൊതുവേ ചില സമയങ്ങളിലൊക്കെ മടിയുള്ളവരാകാം നമ്മൾ. പ്രത്യേകിച്ച് ആരോഗ്യത്തിൻ്റെ കാര്യത്തിൽ. അതിൽ തന്നെ പ്രധാനമാണ് പല്ല് സംരക്ഷണം. വെറുതേ സംരക്ഷിച്ചാൽ പോര രണ്ട് നേരം പല്ല് തേയ്ക്കണം. രാത്രി കിടക്കുമ്പോൾ പല്ല് തേയ്ക്കാൻ പലർക്കും മടിയുണ്ടാകാറുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ മടി പിടിച്ചാൽ അത് പ്രശ്നമാണ്.
Also Read:സന്ദീപ് നഹാറിന്റെ ആത്മഹത്യ; ഭാര്യയ്ക്കും ഭാര്യ മാതാവിനുമെതിരെ കേസെടുത്ത് പോലീസ്
രാത്രിയിൽ പല്ല് വൃത്തിയാക്കാതെ കിടക്കുന്നതിലൂടെ പല്ല് നശിക്കാൻ നമ്മൽ മനപ്പൂർവമായി അനുവദിക്കുകയാണ് എന്ന് പറയാം. പല്ലിൽ ഭക്ഷണാവശിഷ്ടങ്ങളുടെ സാനിധ്യം രോഗാണുക്കൾ പെരുകുന്നതിനും ഇവയ്ക്ക് സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനും അവസരമൊരുക്കും. അറുമണിക്കൂറിലധികം നീണ്ട ഉറക്കത്തിൽ വായിൽ വൈറസുകളുടെ പ്രവർത്തനം പല്ലിന്റെ ഇനാമൽ നഷ്ടമാകുന്നതിന് കാരണമാകും. ഇനാമൽ നഷ്ടമാകുന്നതോടെ പല്ലിനെ മറ്റു പ്രശ്നങ്ങൾ പിടിമുറുക്കാനും തുടങ്ങും.
രാത്രി പല്ലു തേക്കുന്നതിലൂടെ പേസ്സ്റ്റിൽ അടങ്ങിയിരിക്കുന്ന ഫ്ലുറെയ്ഡ് ആസിഡിന്റെ പ്രവർത്തനത്തെ ചെറുക്കും. മോണകളിൽ അണുബാധ ഉണ്ടാകാതിരിക്കുന്നതിനും രാത്രി പല്ലുതേക്കുന്നത് സഹായിക്കും. ആയതിനാൽ, ഇനിമുതൽ രാത്രിയിലെ പല്ല് സംരക്ഷണത്തിന് യാതോരു വിട്ടുവീഴ്ചയും അരുത്.
Post Your Comments