Latest NewsNewsIndia

വാട്സ്ആപ്പിനെയും ടെലഗ്രാമിനേയും വെല്ലാന്‍ കേന്ദ്രസര്‍ക്കാരിന്റെ ‘സന്ദേശ്’ ആപ്പ്

ന്യൂഡൽഹി : വാട്സ്ആപ്പ്, ടെലഗ്രാം പോലുള്ള ഇൻസ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനുകൾക്ക് പകരമായി നാഷണൽ ഇൻഫോമാറ്റിക്‌സ് സെന്റർ ‘സന്ദേശ്’ എന്ന പേരിൽ പുതിയ ആപ്പ് പുറത്തിറക്കി. സർക്കാർ ഉദ്യോഗസ്ഥർക്ക് ആശയവിനിമയം നടത്തുന്നതിനായി വാട്സ്ആപ്പിനെ പോലെ തയ്യാറാക്കിയ ഗവൺമെന്റ് ഇൻസ്റ്റന്റ് മെസേജിംഗ് സിസ്റ്റം പരിഷ്‌കരിച്ചതാണ് സന്ദേശ്.

സന്ദേശ് ആപ്പ് സർക്കാർ ഉദ്യോഗസ്ഥർക്കും സാധാരണ വ്യക്തികൾക്കും ഒരു പോലെ ഉപയോഗിക്കാനാകും. വാട്സ്ആപ്പിനെ പോലെ തന്നെ സന്ദേശും എൻഡ് ടു എൻഡ് എൻക്രിപ്ഷനോട് കൂടിയ മെസേജിംഗ് ആപ്പാണ്. കൂടാതെ സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ തുടങ്ങിയവ അയക്കാൻ ഇത് ഉപയോഗിക്കാം.

Read Also :  കോൺഗ്രസിൽ പ്രാധാന്യം വ്യക്തി താൽപര്യങ്ങൾക്ക് ; തിരഞ്ഞെടുപ്പില്‍ ആര്‍എംപിയുടെ നിലപാട് വ്യക്തമാക്കി കെ കെ രമ

സർക്കാരിന്റെ ഇൻസ്റ്റന്റ് മെസേജിങ് സിസ്റ്റത്തിൽ നിന്ന് സന്ദേശിന്റെ എപികെ ഫയൽ ഡൗൺലോഡ് ചെയ്താൽ മാത്രമെ ആൻഡ്രോയിഡ് ഫോണുകളിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കൂ. ആൻഡ്രോയിഡ് 5.0 പതിപ്പിലും അതിന് ശേഷം പുറത്തിറങ്ങിയ ഫോണുകളിലുമാണ് സന്ദേശ് പ്രവർത്തിക്കുക. ഐഒഎസ് ഉപയോക്താക്കൾക്ക് ആപ്പ്‌സ്റ്റോറിൽ നിന്ന് സന്ദേശ് ഡൗൺലോഡ് ചെയ്യാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button