കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍എംപി ഒരു മുന്നണിയുടെയും ഭാഗമാകില്ലെന്ന് കെ കെ രമ. പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിയ്ക്കുമെന്നും കോണ്‍ഗ്രസുമായി ഒരു ധാരണയും ഇതുവരെയുണ്ടാക്കിയിട്ടില്ലെന്നും രമ പറഞ്ഞു. താന്‍ മത്സര രംഗത്തുണ്ടാകില്ല എന്നാണ് വ്യക്തിപരമായ തീരുമാനമെന്നും അവര്‍ വ്യക്തമാക്കി. കോണ്‍ഗ്രസില്‍ പ്രാധാന്യം വ്യക്തി താത്പര്യങ്ങള്‍ക്കാണ്. ഈ നിലപാട് കോണ്‍ഗ്രസിനെ അപകടത്തിലെത്തിയ്ക്കുമെന്നും രമ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് ആര്‍എംപിയുമായുള്ള ധാരണയുടെ പേരില്‍ കോണ്‍ഗ്രസിനുള്ളില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. കെപിസിസി അധ്യക്ഷന്‍ സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതും വാര്‍ത്തയായിരുന്നു. ഇതിന്റെ പേരില്‍ കെ.മുരളീധരനും മുല്ലപ്പള്ളി രാമചന്ദ്രനും തമ്മില്‍ വാക്‌പോരുമുണ്ടായി. പിന്നീട് യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടയാള്‍ മത്സര രംഗത്തു നിന്നും സ്വയം പിന്മാറുകയായിരുന്നു.
Post Your Comments