COVID 19Latest NewsUAENewsInternational

കോവിഡ് റിസൾട്ടിൽ ക്യു ആർ കോഡ് നിർബന്ധം: ദുബായ് യാത്രക്കാർക്ക് മുന്നറിയിപ്പുമായി എയർ ഇന്ത്യ എക്സ്പ്രസ്സ്

കോവിഡ് റിസൾട്ടിൽ ക്യു ആർ കോഡ് നിർബന്ധമാക്കി എയർ ഇന്ത്യ എക്സ്പ്രസ്സ്. കോവിഡ് പാശ്ചാത്തലത്തിൽ ദുബായ് ആരോഗ്യ മേഖലയുടെ (ഡി.എച്.എ) നിർദ്ദേശപ്രകാരമാണ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് എയർ ഇന്ത്യ എക്സ്പ്രസ്സ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. യാത്രാ വേളയിൽ ഹാജരാക്കുന്ന പി.സി.ആർ പരിശോധനാ റിപ്പോർട്ടിൽ ക്യു ആർ കോഡ് ഉണ്ടായിരിക്കണമെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നൽകിയ മുന്നറിയിപ്പിൽ പറയുന്നത്.

ക്യു ആർ കോഡുപയോഗിച്ച് അധികൃതർക്ക് യഥാർത്ഥ റിപ്പോർട് പരിശോധിക്കാൻ സാധിക്കണം. പരിശോധനയ്ക്കായി ലാബിൽ സാമ്പിൾ സ്വീകരിച്ച തീയതി, സമയം, പരിശോധനാ ഫലം റിപ്പോർട്ട് ചെയ്യുന്ന തീയതി, സമയം എന്നിവയും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കണം.

നിലവിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യാത്ര തിരിക്കുന്നതിന് 72 മണിക്കൂറിനുള്ളിൽ ഐ.സി.എം.ആർ അംഗീകൃത ലാബുകളിൽ നിന്നും ലഭിച്ച കോവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കറ്റ് ആണ് അംഗീകരിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button