
ദോഹ : കോവിഡ് വ്യാപനം , വിവാഹങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഖത്തറിലാണ് വിവാഹങ്ങള്‍ക്ക് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.
Read Also : വിവാദ വിധി പുറപ്പെടുവിച്ച ഹൈക്കോടതി ജഡ്ജിയ്ക്ക് 150 ഗര്‍ഭനിരോധന ഉറകള്‍ അയച്ച് യുവതി
ഖത്തറില്‍ കോവിഡ് വൈറസിന്റെ രണ്ടാം തരംഗത്തിന് പ്രധാന കാരണങ്ങളില്‍ ഒന്ന് നിയന്ത്രണങ്ങളില്ലാതെ സംഘടിപ്പിക്കപ്പെട്ട വിവാഹങ്ങളും കുടുംബ സംഗമങ്ങളുമായിരുന്നുവെന്ന് മന്ത്രാലയം വിലയിരുത്തുന്നു. ഗാര്‍ഹിക ഇടങ്ങള്‍ അല്ലാത്ത അടച്ചിടപ്പെട്ട ഹാളുകള്‍,മണ്ഡപങ്ങള്‍ എന്നിവയില്‍ നടത്തപ്പെടുന്ന വിവാഹങ്ങള്‍ക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വീടുകളിലും മജ്ലിസുകളിലും വിവാഹ ചടങ്ങുകള്‍ നടത്താനുള്ള അനുവാദം മന്ത്രാലയം നല്‍കിയിട്ടുണ്ട്.
Post Your Comments