മുംബൈ: പോക്സോ കേസില്‍ വിവാദ വിധി പുറപ്പെടുവിച്ച ഹൈക്കോടതി ജഡ്ജിയ്ക്ക് 150 ഗര്‍ഭനിരോധന ഉറകള്‍ അയച്ച് യുവതിയുടെ പ്രതിഷേധം. ബോബെ ഹൈക്കോടതി അഡി. ജഡ്ജി പുഷ്പ വി ഗനേഡിവാലയ്ക്കാണ് യുവതി ഗര്‍ഭനിരോധന ഉറകള്‍ അയച്ചത്. 12 വയസ് പ്രായമുള്ള കുട്ടിയുടെ മാറിടത്തില്‍ വസ്ത്രത്തിന് മുകളിലൂടെ സ്പര്‍ശിക്കുന്നത് പോക്‌സോ വകുപ്പ് പ്രകാരമുള്ള ലൈംഗികാതിക്രമത്തിന്റെ കീഴില്‍ വരില്ലെന്ന ജസ്റ്റിസ് പുഷ്പയുടെ വിധി വിവാദമായിരുന്നു. ഇതിനെതിരായ പ്രതിഷേധമായാണ് ഗര്‍ഭനിരോധന ഉറകള്‍ അയച്ച് പ്രതിഷേധിച്ചത്.
Read Also : മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ മലപ്പുറത്തെ വീട്ടില്‍, അകമ്പടിയായി യുപി പൊലീസിന്റെ കനത്ത സുരക്ഷാവലയം
ദേവ്ശ്രീ ത്രിവേദിയെന്ന യുവതിയാണ് പ്രതിഷേധത്തിന് പിന്നില്‍. ജഡ്ജിയുടെ ചേംബര്‍ ഉള്‍പ്പെടെ 12 വിലാസങ്ങളിലേക്കാണ് ഇവര്‍ പാഴ്സല്‍ അയച്ചത്. ജസ്റ്റിസ് പുഷ്പയുടെ വിധിയിലൂടെ ഒരു പെണ്‍കുട്ടിക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന് ദേവ്ശ്രീ ത്രിവേദി പറഞ്ഞു. അനീതി അനുവദിക്കാനാകില്ല. ജസ്റ്റിസ് പുഷ്പ വി. ഗനേഡിവാലയെ സസ്പെന്‍ഡ് ചെയ്യണമെന്നാണ് ആവശ്യം -ദേവ്ശ്രീ പറഞ്ഞു.
ജനുവരി 19നാണ് വിവാദ വിധിയിലൂടെ ജസ്റ്റിസ് പുഷ്പ പ്രതിയെ കുറ്റവിമുക്തനാക്കിയത്.
എന്നാല്‍ ഇതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നതോടെ ജസ്റ്റിസ് പുഷ്പയെ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശ സുപ്രീംകോടതി കൊളീജിയം പിന്‍വലിച്ചിരുന്നു.
Post Your Comments