മുംബൈ: ഇടവേളയ്ക്ക് ശേഷം മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,427 പേര്‍ക്കാണ് കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ അതേസമയം കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 38 പേര്‍ മരിച്ചതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിക്കുകയുണ്ടായി.
പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, സംസ്ഥാനത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 20ലക്ഷത്തിനോട് അടുത്തു. 19.90 ലക്ഷം പേര്‍ക്കാണ് ഇതുവരെ രോഗബാധ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ അതേസമയം 2,543 പേര്‍ പുതുതായി രോഗമുക്തരായി. നിലവില്‍ 40,858 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.
സംസ്ഥാന തലസ്ഥാനമായ മുംബൈയില്‍ മാത്രം 24 മണിക്കൂറിനിടെ 736 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഒരാഴ്ചക്കിടെ മുംബൈ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കാണിത്. കൊറോണ വൈറസ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ചില ഭാഗങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കിഴക്കന്‍ മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയില്‍ വ്യാഴാഴ്ച രാത്രി മുതല്‍ പത്തുദിവസത്തേയ്ക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. അമരാവതി ജില്ലയില്‍ ശനിയാഴ്ച രാത്രി എട്ടുമണിമുതല്‍ തിങ്കളാഴ്ച രാവിലെ ഏഴു വരെയും സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments