COVID 19Latest NewsNewsSaudi ArabiaGulf

സൗദിയിൽ പുതുതായി 327 പേർക്ക്​ കൂടി​ കോവിഡ്​

റിയാദ്​: സൗദിയിൽ പുതുതായി 327 പേർക്ക്​ കൂടി​ കൊറോണ വൈറസ് രോഗം​ സ്ഥിരീകരിച്ചു​. അസുഖ ബാധിതരിൽ 371 പേർ രോഗമുക്തി നേടി. രാജ്യത്ത്​ വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നവരിൽ അഞ്ചുപേർ മരിച്ചു.

ഇതുവരെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 374029 ആയി ഉയർന്നു. ഇതിൽ 365017 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 6450 ആയി. 2562 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. അതിൽ 493 പേരുടെ നില ഗുരുതരമാണ്​.

ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണ്​. രാജ്യത്തെ ​കോവിഡ്​ മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമാണ്​.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button