Latest NewsNewsIndia

ജമ്മുകശ്മീരിലെ ജനാധിപത്യം കൂടുതൽ ശക്തവും സുതാര്യവുമായെന്ന് വിദേശരാജ്യ പ്രതിനിധികൾ

ശ്രീനഗർ : ജമ്മുകശ്മീരിലെ ജനാധിപത്യ വ്യവസ്ഥ ഇപ്പോൾ കൂടുതൽ ശക്തവും സുതാര്യവുമായെന്ന് വിദേശരാജ്യ പ്രതിനിധികൾ. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് വിദേശരാജ്യ പ്രതിനിധികൾ കശ്മീരിലെത്തിയത്. യൂറോപ്യൻ യൂണിയനിൽപ്പെട്ട രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളും ആഫ്രിക്കൻ രാജ്യങ്ങളുടെ പ്രതിനിധികളടക്കം 24 പേരാണ് ജമ്മുകശ്മീരിൽ സന്ദർശനം നടത്തുന്നത്.

Read Also : ബിനോയിയുടെ പീഡനക്കേസ് ഒരിക്കലും ചർച്ചയാകരുത്, ബിനീഷിന്റെ ജയില്‍വാസവും പണിയാകും; കരുതലോടെ നീങ്ങി സി.പി.എം

ജമ്മുകശ്മീരിലെ ജനാധിപത്യ സംവിധാനം കൂടുതൽ സുതാര്യവും കെട്ടുറപ്പുള്ളതായി മാറിയെന്ന വിലയിരുത്തലാണ് സന്ദർശനത്തിന്റെ ആദ്യ ദിനം തന്നെ പ്രതിനിധികൾ നടത്തിയത്. എല്ലാ രാഷ്ട്രീയ സംഘടനകൾക്കും ജനങ്ങളെ സമീപിക്കാനും വോട്ട് ചോദിക്കാനും ഒരു തടസ്സവുമുണ്ടായില്ലെന്നും പ്രതിനിധികൾക്ക് ബോധ്യപ്പെട്ടതായി ശ്രീനഗർ മുൻസിപ്പൽ കോർപ്പറേഷൻ മേയർ ജുനൈദ് മാട്ടു പറഞ്ഞു. ഒപ്പം ജില്ലാ വികസന കൗൺസിൽ തെരഞ്ഞെടുപ്പിന് ശേഷമുള്ള ഭരണപരവും സാമൂഹികപരവുമായ മാറ്റങ്ങളും സംഘം വിലയിരുത്തി.

shortlink

Post Your Comments


Back to top button