Latest NewsNewsIndiaCrime

ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭര്‍ത്താവ് ഒളിവില്‍

മുംബൈ: മഹാരാഷ്ട്രയില്‍ വീട്ടില്‍ വച്ച് ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് ഒളിവില്‍. ഇരുവരും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പിടികൂടുന്നതിനുള്ള തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിക്കുകയുണ്ടായി. ഔറംഗബാദിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. ഇരുമ്പുവടി കൊണ്ട് അടിച്ചാണ് ഭാര്യയെ കൊലപ്പെടുത്തിയത്. മുഖത്ത് അടിയേറ്റ പാടുണ്ട്. കല്ല് കൊണ്ട് തലയ്ക്കടിച്ചതായും പൊലീസ് പറഞ്ഞു.

ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നിരിക്കുന്നത്. കുട്ടികള്‍ കരയുന്നത് കേട്ട് അയല്‍വാസികള്‍ വീട്ടിലേക്ക് ഓടിയെത്തുകയായിരുന്നു ഉണ്ടായത്. ജനൽ വഴി അകത്തേയ്ക്ക് നോക്കിയ അയല്‍വാസികള്‍ ഭാര്യ രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടതായി പൊലീസ് പറഞ്ഞു. വാതില്‍ പുറത്തുനിന്ന് അടച്ച് അച്ഛന്‍ കടന്നുകളഞ്ഞതായി മക്കള്‍ മൊഴി നൽകി. പ്രതിയെ പിടികൂടുന്നതിന് പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. കൊല്ലപ്പെട്ട സ്ത്രീയുടെ അച്ഛന്‍ സിദ്ധേഷിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button