COVID 19KeralaLatest NewsIndiaNews

രാജ്യത്ത് കോവിഡ് വാക്‌സിൻ വിതരണത്തിലും ഏറ്റവും പിന്നിലായി കേരളം

തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ ആശങ്ക തുടരുമ്പോഴും സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമാകുന്നില്ലെന്ന് ആക്ഷേപം ഉയരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 69,953 ആണ്. ഓരോ ദിവസവും പരിശോധനകൾ വീണ്ടും കുറയുകയാണ്. ഈ കണക്കുകൾ കൂടാത്തതിലും കൃത്യമായ രോഗികളെ കണ്ടെത്താൻ സാധിക്കാത്തതിലും വിമർശനം ശക്തമാണ്.

Read Also : കര്‍ഷക സംഘടനകളുടെ രാജ്യവ്യാപക ട്രെയിന്‍ തടയല്‍ സമരം ഇന്ന് 

വാക്‌സിൻ സ്വീകരിക്കുന്ന കാര്യത്തിലും സംസ്ഥാനം പിന്നോട്ടാണ്. കൊറോണ പരിശോധന കൂട്ടണമെന്ന് കേന്ദ്ര സംഘം അറിയിച്ചിട്ടും സംസ്ഥാനത്തിന് കുലുക്കമില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നതിലും വിദഗ്ധ സംഘം വിശദീകരണം തേടിയിട്ടും പ്രവർത്തനങ്ങൾ കാര്യക്ഷമമാകുന്നില്ലെന്നതാണ് വസ്തുത.

രാജ്യത്ത് വാക്‌സിൻ വിതരണത്തിൽ എട്ടാം സ്ഥാനത്താണ് കേരളം. കൃത്യമായ ഏകോപനമില്ലാത്തതാണ് വാക്‌സിൻ വിതരണത്തിൽ കേരളം പിന്നോട്ട് പോകാൻ കാരണമെന്നാണ് വിലയിരുത്തൽ. അതേസമയം, വാക്‌സിൻ ആശ്വാസമാകുമ്പോഴും കേരളത്തിൽ കൊറോണാനന്തര പ്രശ്‌നങ്ങൾ ഗുരുതരമാകുന്നവരുടെ എണ്ണം കുത്തനെ ഉയരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button