![](/wp-content/uploads/2021/02/dr-209.jpg)
പാലാ: അയോധ്യ ശ്രീരാമക്ഷേത്ര നിര്‍മാണം സ്വാഗതാര്‍ഹമെന്ന് എം.ജി, കൊച്ചി ശാസ്ത്ര- സാങ്കേതിക സര്‍വകലാശാലകളുടെ വൈസ് ചാന്‍സലറും കേന്ദ്ര ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമ്മീഷന്‍ അംഗവുമായിരുന്ന ഡോ. സിറിയക് തോമസ്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട എല്ലാ വിഭാഗം ജനങ്ങളേയും വിശ്വാസത്തിലെടുത്താണല്ലോ ക്ഷേത്രം നിര്‍മ്മിക്കുന്നത്. ഇത് എല്ലാവര്‍ക്കും സ്വീകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Read Also: പ്രതിയുടെ തല അറുത്തെടുത്ത് വീടിനുമുന്നില്‍ പ്രദര്‍ശിപ്പിച്ച് ഗുണ്ടാസംഘം
ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട ഗൃഹ സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി, തന്നെ സന്ദര്‍ശിച്ച സംഘത്തോട് സംസാരിക്കുകയായിരുന്നു ഡോ. സിറിയക് തോമസ്. ജനാധിപത്യവും ഭരണഘടനയും നിലവില്‍ വരുന്നതിന്
മുൻപ് തന്നെ ഭാരതത്തിലെ ഭരണാധികാരികള്‍ മതസൗഹാര്‍ദ്ദത്തിനും ധാര്‍മ്മിക മൂല്യങ്ങള്‍ക്കും വലിയ പ്രധാന്യം നല്‍കിയിരുന്നു. വിശ്വാസങ്ങളിലെ വൈവിധ്യത്തിന് അപ്പുറം പരസ്പര വിശ്വാസവും ഹൃദയബന്ധങ്ങളും നിലനിര്‍ത്താന്‍ കഴിഞ്ഞതാണ് നമ്മുടെ പാരമ്പര്യം. ഇവിടേയ്ക്ക് കടന്നുവന്ന മതങ്ങളെ സ്വീകരിച്ച് ആരാധനാലയങ്ങള്‍ നിര്‍മ്മിച്ചു നല്‍കി സംരക്ഷിച്ച പാരമ്പര്യമുള്ള ഭരണാധികാരികളുടെ നാടാണിത്. പൂര്‍വ്വികര്‍ കാണിച്ചുതന്ന ആ മാതൃകയുടെ സ്മരണ പുതുക്കാനുള്ള അവസരമായി ഈ സന്ദര്‍ഭത്തെ കാണുന്നതായും അദ്ദേഹം പറഞ്ഞു.
Post Your Comments