Latest NewsIndiaNewsInternational

ടൂൾക്കിറ്റ് കേസ്; നികിത ജേക്കബിന് ജാമ്യം, അറസ്റ്റ് തടഞ്ഞ് ബോംബെ ഹൈക്കോടതി

നികിതയെ അറസ്റ്റ് ചെയ്താലുടൻ ആൾ ജാമ്യത്തിൽ വിട്ടയ്ക്കണമെന്ന് കോടതി വ്യക്തമാക്കി.

ഗ്രേറ്റ തുൻബെർഗിന്റെ ഇന്ത്യാ വിരുദ്ധ ടൂള്‍ക്കിറ്റ് ‌പ്രചരിപ്പിച്ച കേസിൽ പരിസ്ഥിതി പ്രവർത്തകയും ബോംബെ ഹൈക്കോടതി അഭിഭാഷകയുമായ നികിതയ്ക്ക് ജാമ്യം. നികിതയുടെ ജാമ്യാപേക്ഷ പരിഗണിച്ച ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് പി ഡി നായിക്കിന്റെ ബെഞ്ച് ആണ് വാദം കേട്ടത്. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് നികിത ബോബൈ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് വിധി.

ആക്രമണം ഉണ്ടാക്കാനുള്ള ഉദ്ദേശ്യം നികിതയ്ക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നികിതയെ അറസ്റ്റ് ചെയ്താലുടൻ ആൾ ജാമ്യത്തിൽ വിട്ടയ്ക്കണമെന്ന് കോടതി വ്യക്തമാക്കി.

Also Read:ആറു പ്രാവശ്യം വിളിച്ചിരുന്നു, ഷാജി എന്‍ കരുണിന് ഓര്‍മയില്ലെങ്കില്‍ ഒന്നും പറയാനില്ല ; കമല്‍

ടൂൾക്കിറ്റ് പ്രചരിപ്പിച്ച കേസിൽ നികിത ജേക്കബിനെതിരെ ഡൽഹി പോലീസ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടർന്നാണ് പോലീസ് നടപടിക്കെതിരെ ഇടക്കാല സംരക്ഷണത്തിനായി നികിത ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ഡൽഹി പോലീസിന്റെ സൈബർസെൽ തന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഹർജിയിൽ നികിത വ്യക്തമാക്കിയത്.

ടൂൾക്കിറ്റ് പങ്കുവെച്ചതിൽ നിയമവിരുദ്ധമായി ഒന്നും തന്നെയില്ലെന്ന് ഇവർ ഉറപ്പിച്ചു പറഞ്ഞു. ഇതിൽ താൻ ചെയ്തത് കർഷക നിയമങ്ങളെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക മാത്രമാണെന്നാണ് നികിതയുടെ പക്ഷം. പോലീസിന് നികിത നൽകിയ പ്രസ്താവനയിൽ, കർഷകരുടെ പ്രതിഷേധത്തിന് സോഷ്യൽ മീഡിയയിൽ പിന്തുണ നൽകുന്നതിൽ താൻ ഒരു പങ്കുവഹിച്ചുവെന്നും ആഗോളതലത്തിൽ പ്രവർത്തകരുമായി വിശദാംശങ്ങൾ പങ്കുവെച്ചതായും നികിത ജേക്കബ് അംഗീകരിച്ചു.

കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കാൻ രാജ്യവ്യാപകമായി ക്യാംപയിനുകൾ സംഘടിപ്പിച്ചതിൽ നികിതയ്ക്ക് വലിയ പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയത്. ടൂൾക്കിറ്റ് കേസിൽ അറസ്റ്റിലായ ബാംഗ്ലൂർ സ്വദേശിനി ദിഷ രവിയെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇവരുടെ പങ്ക് വ്യക്തമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button