ന്യൂഡല്‍ഹി: ടൂള്‍ കിറ്റ് കേസില്‍ ഡല്‍ഹി പോലീസ് പ്രത്രിചേര്ത്ത ശാന്തനു മുലുകിനെതിരെ പുതിയ ആരോപണങ്ങളുമായി ഡല്‍ഹി പോലീസ്. ജനുവരി 20 മുതല്‍ 27 വരെ ഡല്‍ഹി അതിര്‍ത്തിയായ തിക്രിയില്‍ നടന്ന കര്‍ഷക പ്രതിഷേധത്തില്‍ ശാന്തനു പങ്കെടുത്തെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
ബെംഗളൂരുവില്‍ അറസ്റ്റിലായ ദിശ രവിയെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് ശാന്തനുവിനെതിരായ തെളിവുകളുമായി പോലീസ് രംഗത്തുവന്നത്. ജനുവരി 26-ന് രാജ്യ തലസ്ഥാനത്തു നടന്ന പ്രതിഷേധങ്ങളില്‍ നിരവധി ആക്ടിവിസ്റ്റുകള്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ചെങ്കോട്ടയില്‍ നടന്ന ആക്രമണത്തില്‍ ശാന്തനു പങ്കെടുത്തെന്നും പോലീസ് വ്യക്തമാക്കുന്നു.
ഇതിനു മുന്നോടിയായി ദിശയും നികിതയും ശാന്തനുവും പങ്കെടുത്ത സൂം മീറ്റിംഗ് സംഘടിപ്പിച്ചിരുന്നു. മീറ്റിംഗില്‍ ഇവര്‍ക്കു പുറമെ പങ്കെടുത്ത 60-70 പേരില്‍ ഖാലിസ്ഥാൻ ബന്ധമുള്ളവരും പാക്കിസ്ഥാൻ ഐഎസ്ഐ ബന്ധമുള്ളവരും ഉണ്ടെന്നാണ് കണ്ടെത്തൽ.
read also: രണ്ടു മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സ്ഫോടക വസ്തുക്കളുമായി യു.പി.യില്‍ അറസ്റ്റില്‍
നിലവില്‍ ടൂള്‍കിറ്റ് കേസില്‍ ദിശ രവി, നികിത ജേക്കബ്, ശാന്തനു മുലുക് എന്നിവര്‍ക്കെതിരെയാണ് ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Post Your Comments