ഇടുക്കി: അടിമാലിയിൽ ആനക്കൊമ്പുമായി മൂന്നു പേർ വനപാലകരുടെ പിടിയിലായിരിക്കുന്നു. അടിമാലി ഇരുമ്പുപാലം സ്വദേശികളായ സുനിൽ , സനോജ്, ബിജു എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരുടെ പക്കൽ നിന്നും 22 കിലോ തൂക്കം വരുന്ന രണ്ട് ആനക്കൊമ്പുകൾ പിടികൂടി. വിപണിയിൽ 30 ലക്ഷം രൂപയോളം വില വരുന്നതാണ്. ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. ആദിവാസികളിൽ നിന്ന് ആനക്കൊമ്പുകൾ ലഭിച്ചുവെന്നാണ് പ്രതികളുടെ മൊഴിയെന്ന് അധികൃതർ പറഞ്ഞു.
Post Your Comments