KeralaLatest NewsNews

ധർമ്മടത്ത് തീ പാറും; പിണറായി വിജയനെതിരെ മത്സരിക്കുന്നത് രക്‌തസാക്ഷി ഷുഹൈബിന്റെ പിതാവ്‌ സി.പി. മുഹമ്മദ്‌?

കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണികളിൽ കൊണ്ടുപിടിച്ചുള്ള ചർച്ചയാണ് നടക്കുന്നത്. സി പി എമ്മിൻ്റെ ശക്തരായ മത്സരാർത്ഥികളെ തോൽപ്പിക്കാൻ ജനവികാരത്തിനനുസരിച്ചുള്ളവരെ നിർത്താനാണ് യു ഡി എഫ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കണ്ണൂര്‍ ധര്‍മ്മടത്തു കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിയാവുക രക്‌തസാക്ഷി ഷുഹൈബിന്റെ പിതാവ്‌ സി.പി. മുഹമ്മദ്‌ ആയിരിക്കുമെന്ന് പ്രചരണം.

സാമൂഹിക മാധ്യമങ്ങളിലെ പ്രചരണത്തില്‍ പ്രതികരണവുമായി സി.പി. മുഹമ്മദ്‌ രംഗത്ത്. ഇത്തരം പ്രചരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പാര്‍ട്ടി പറയുന്നത്‌ അനുസരിക്കുമെന്നും സി.പി. മുഹമ്മദ്‌ പറഞ്ഞു. മകനെ കൊന്നവരെയും കൊല്ലിച്ചവരെയും സംരക്ഷിക്കുന്ന സര്‍ക്കാര്‍ മാറണമെന്നും കുടുംബത്തിനു നീതി കിട്ടണമെന്നും അദ്ദേഹം പറഞ്ഞു.

Also Read:ഉറങ്ങിക്കിടന്ന ഭാര്യയുടെ കഴുത്തിലും തലയ്ക്കും ഷഹീർ കത്തികൊണ്ട് ആഞ്ഞുകുത്തി; അലറിവിളിച്ച് മുഹ്‌സില, സംശയരോഗം വില്ലനായി

ഷുഹൈബിന്റെ പിതാവിനെ മുഖ്യമന്ത്രിക്കെതിരെ മത്സരിപ്പിക്കാൻ തീരുമാനിച്ചാൽ അത് യു ഡി എഫിന് നേട്ടമാകുമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം. അങ്ങനെയാണെങ്കിൽ, ധർമ്മടം ഇക്കുറി ശക്തമായ പോരാട്ടത്തിന് സാക്ഷ്യം വഹിക്കും. പിണറായി വിജയനെതിരേ സി.പി. മുഹമ്മദ്‌ സ്‌ഥാനാര്‍ഥിയായാല്‍ സംസ്‌ഥാനത്തുടനീളം ഗുണം ചെയ്യുമെന്നും സോഷ്യൽ മീഡിയകളിൽ യു ഡി എഫ് ചൂണ്ടിക്കാട്ടുന്നുണ്ട്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button