MollywoodLatest NewsKeralaCinemaNewsEntertainment

സലിം കുമാറിനെ ഒഴിവാക്കിയത് ആഷിഖ് അബുവും റിമ കല്ലിങ്കലും അടങ്ങുന്ന സംഘം; ചലച്ചിത്ര മേള കൊച്ചി ടീമിന് തീറെഴുതി നൽകി?

ചലച്ചിത്ര മേള കൊച്ചി ടീമിന് തീറെഴുതി നൽകി കമൽ

ഐഎഫ്എഫ്കെ കൊച്ചി ഉദ്ഘാടനത്തിൽ നിന്ന് നടൻ സലിം കുമാറിനെ ഒഴിവാക്കിയത് വിവാദമാകുന്നു. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ കൊച്ചി എഡിഷന്‍ ‘കൊച്ചി ടീമിന്’ തീറെഴുതി നൽകിയിരിക്കുകയാണെന്ന ആരോപണം ശക്തമാകുന്നു. ആഷിഖ് അബു, അമല്‍ നീരദ്, റിമ കല്ലിങ്കല്‍ തുടങ്ങിയവരാണ് കൊച്ചി എഡിഷൻ്റെ സംഘാടകർ. ആരെയൊക്കെ അതിഥികളായി ക്ഷണിക്കണം എന്ന കാര്യം വരെ സംഘാടകർക്ക് തീരുമാനിക്കാമെന്ന് അക്കാദമി അറിയിച്ച് കഴിഞ്ഞു. തികച്ചും സിപിഎം രാഷ്ട്രീയമായി മേളയെ ഇവർ മാറ്റി.

Also Read:ഉദ്യോഗാർത്ഥികളോട് എന്നും നീതി കാട്ടിയത് യു ഡി എഫ് സർക്കാർ മാത്രമാണ്; മുഖ്യമന്ത്രിക്ക് മറുപടിയുമായി ഉമ്മൻ ചാണ്ടി

അക്കാദമി ചെയര്‍മാന്‍ കമലാണ് ഇത്തരത്തില്‍ മേളയെ കൊച്ചി ടീമിന് പൂർണമായും വിട്ടു നൽകിയത്. ഉദ്ഘാടനത്തിൽ തന്നെ ക്ഷണിക്കാത്തത് രാഷ്ട്രീയം കണക്കിലെടുത്തായിരിക്കുമെന്ന് സലിം കുമാർ വ്യക്തമാക്കിയിരുന്നു. ഇത് സത്യമെന്ന് തെളിയുകയാണ്. ഉദ്ഘാടനത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി സലിം കുമാർ രംഗത്തെത്തി. കോടതി പിരിഞ്ഞിട്ട് വിധി പറഞ്ഞിട്ട് കാര്യമില്ലല്ലോയെന്ന് സലിം കുമാർ പറയുന്നു.

തന്നെ മാറ്റി നിർത്തിയപ്പോൾ ചിലരുടെ താത്പര്യം സംരക്ഷിക്കപ്പെട്ടു. കാര്യങ്ങൾ ജനങ്ങൾക്ക് ബോധ്യപ്പെടുമെന്നും സലി൦ കുമാ൪ വ്യക്തമാക്കി. ബുധനാഴ്ച ആരംഭിക്കുന്ന ചലച്ചിത്രമേള ചടങ്ങിലേക്ക് തന്നെ ഒഴിവാക്കിയതറിയിച്ച് സലി൦ കുമാര്‍ തന്നെയാണ് രംഗത്തെത്തിയത്. ദേശീയ പുരസ്‌കാരജേതാക്കളാണ് ചലച്ചിത്രമേളയ്ക്ക് തിരിതെളിയിക്കേണ്ടിയിരുന്നത്. തന്നെ വിളിക്കാതിരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രായം കൂടുതലാണെന്നാണ് മറുപടി ലഭിച്ചതെന്നും സലി൦ കുമാര്‍ പറഞ്ഞു.

Also Read:പുഴയിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവതിയ്ക്ക് രക്ഷകനായി 14 കാരൻ

പ്രായത്തിന്റെ കാര്യത്തെക്കുറിച്ച് പറയുകയാണെങ്കില്‍ സംവിധായകരായ ആഷിഖ് അബുവും അമല്‍ നീരദും തന്റെ ജൂനിയര്‍മാരായി കോളേജില്‍ പഠിച്ചവരാണ്. ഇവര്‍ക്ക് താനുമായി രണ്ടോ മൂന്നോ വയസ്സ് വ്യത്യാസമേയുള്ളൂ. ഇത് വിഷയം രാഷ്ട്രീയമാണെന്നും സലി൦ കുമാര്‍ പറഞ്ഞു. കലാകാരന്മാരോട് എന്തും ചെയ്യാമെന്ന് നേരത്തേ തെളിയിച്ചതാണെന്നും അതിന്റെ ഉദാഹരണമാണ് പുരസ്‌കാരം മേശപ്പുറത്തുവെച്ചു നല്‍കിയതെന്നും സലി൦ കുമാര്‍ വിമര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button