
ന്യൂഡൽഹി : രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ ദിഷ രവി, ദീപ് സിദ്ധു എന്നിവർക്ക് പിന്തുണ പ്രഖ്യാപിച്ച് ഖാലിസ്താൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസ്. കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധങ്ങളെ മറയാക്കി കലാപത്തിന് ശ്രമിച്ചവർക്കാണ് സിഖ് ഫോർ ജസ്റ്റിസ് പിന്തുണ പ്രഖ്യാപിച്ചത്.
എസ്എഫ്‌ജെ നേതാവ് ഗുർപത്‌വന്ത് സിംഗ് പന്നുവിന്റെ വീഡിയോയിലാണ് ദിഷ രവി ഉൾപ്പെടെയുള്ളവർക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്. ദിഷ രവി, ശാന്തനു മുലുക്, നികിത ജേക്കബ്, ദീപ് സിദ്ധു, നൗദീപ് കൗർ എന്നിവർക്കാണ് എസ്എഫ്‌ജെ പിന്തുണ പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ഒരു വെബ്‌സൈറ്റ് നിർമ്മിച്ചിട്ടുണ്ടെന്ന് ഗുർപത്‌വന്ത് സിംഗ് പന്നു പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വിദേശ രാജ്യങ്ങൾ വിലക്ക് ഏർപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് Twitter4Farmer.in എന്ന വെബ്‌സൈറ്റ് രൂപീകരിച്ചത്. അമേരിക്ക, കാനഡ, യുകെ, ജർമനി, ഓസ്‌ട്രേലിയ, ഇറ്റലി, സ്വീഡൻ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലെ അംബാസഡർമാരെ ഇക്കാര്യം അറിയിക്കാൻ വെബ്‌സൈറ്റ് സഹായിക്കുമെന്നാണ് സിഖ് ഫോർ ജസ്റ്റിസ് സംഘടനയുടെ വിലയിരുത്തൽ. ഇതിനായി ഒരു ഇ-മെയിൽ ഐഡിയും ഇവർ പുറത്തുവിട്ടിട്ടുണ്ട്.
Post Your Comments