KeralaLatest NewsNews

പൃഥ്വിരാജ് ധരിച്ച ടിഷര്‍ട്ടില്‍ കണ്ണുവെച്ച് ആരാധകര്‍; വില കേട്ട് ആരാധകരുടെ കണ്ണ് തള്ളി

കൊച്ചി: നടനും സംവിധായകനുമായ നാദിര്‍ഷായുടെ മകളുടെ വിവാഹസത്ക്കാരത്തിന് എത്തിയപ്പോള്‍ നടന്‍ പൃഥ്വിരാജ് ധരിച്ച  ടിഷര്‍ട്ട് ആരാധകരുടേയും ഫാഷന്‍ പ്രേമികളുടേയും ശ്രദ്ധ നേടിയിരുന്നു. പിന്നാലെ ആ ടിഷര്‍ട്ട് ഏതെന്നു കണ്ടെത്താനുള്ള ശ്രമവും ആരാധകര്‍ തുടങ്ങിയിരുന്നു.
ഒടുവില്‍ അന്വേഷണം ചെന്നെത്തിയത് ബ്രിട്ടീഷ് ആഡംബര ബ്രാന്‍ഡായ ബര്‍ബെറിയിലാണ്. ബര്‍ബെറിയുടെ ലോഗ് ടേപ് പോളോ ഷര്‍ട്ട് ആണ് പൃഥ്വിരാജ് ധരിച്ചത്. കോട്ടണ്‍ കൊണ്ടാണ് ഈ ടിഷര്‍ട്ട്  തയ്യാറാക്കിയിരിക്കുന്നത്‌ . ടിഷര്‍ട്ടിന്റെ തോള്‍ഭാഗത്ത് കറുപ്പില്‍ വെള്ളനിറം കൊണ്ട് ബെര്‍ബറിയുടെ ലോഗോ പതിച്ചിട്ടുണ്ട്.

Read Also : ടൂള്‍ കിറ്റ് കേസില്‍ മട്ടാഞ്ചേരി മാഫിയയുമായി ബന്ധമുള്ള മലയാളത്തിലെ പ്രമുഖ നടിയും ആക്ടിവിസ്റ്റുമായ മറ്റൊരു നടിയും

421 യൂറോ ആണ് ഈ ടിഷര്‍ട്ടിന്റെ വില. ഇന്ത്യന്‍ രൂപയില്‍ ഏകദേശം 37,000 രൂപ വരും. നേരത്തെ മമ്മൂട്ടിയുടെ വാച്ചും മേഹന്‍ലാലിന്റെ ഷൂസും ഇത്തരത്തില്‍ വൈറലായിരുന്നു. ഇക്കൂട്ടത്തിലാണ് പൃഥ്വിയുടെ ടിഷര്‍ട്ടും ഇപ്പോള്‍ ഇടം നേടിയത്.

ഫെബ്രുവരി 14ന് കൊച്ചിയില്‍ വെച്ചായിരുന്നു നാദിര്‍ഷായുടെ മകളുടെ വിവാഹസത്ക്കാരം. പ്രമുഖതാരങ്ങള്‍ ഉള്‍പ്പെടെ സിനിമാരംഗത്തെ നിരവധിപേര്‍ സത്ക്കാരത്തിന് എത്തിയിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button