ദുബൈ: പ്രവാസി യുവാവ് കോവിഡ് ബാധിച്ച് മരിച്ചു. ചേകന്നൂര്‍ മൗലവിയുടെ മകന്‍ തിരൂര്‍ പറവണ്ണ പുതിയാലകത്ത് ആസിഫ് മുഹമ്മദ് (42) ആണ് അജ്മാനില്‍ കോവിഡ് ബാധിച്ച് മരിച്ചത്. പത്ത് ദിവസം മുമ്പാണ് ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് അജ്‌മാന്‍ ഖലീഫ ആശുപത്രിയില്‍ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
Read Also: രുചിയില്‍ മാത്രമല്ല ആരോഗ്യത്തിലും ചെറുമീനുകള്‍ മുന്നിൽ
രോഗം മൂര്‍ഛിച്ച് രണ്ടു ദിവസം മുമ്പ് വെന്‍റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഫെബ്രുവരി 16 രാത്രിയോടെയായിരുന്നു അന്ത്യം. അജ്മാനില്‍ അവന്‍റിസ് ജനറല്‍ മെയിന്‍റനന്‍സ് കോണ്‍ട്രാക്ടിങ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ആസിഫ് മുഹമ്മദ്.
Post Your Comments