അബുദാബി: യുഎഇയില്‍ ജനസംഖ്യയുടെ 40 ശതമാനത്തിലധികം പേരും ഇതിനോടകം കൊവിഡ് വാക്സിന്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിക്കുകയുണ്ടായി. രാജ്യത്തെ മുതിര്‍ന്ന പൗരന്മാരില്‍ പകുതിയോളം പേര്‍ക്കും ഇതിനോടകം കോവിഡ് വാക്സിന്‍ നൽകിയിരിക്കുകയാണ്.
പ്രായമായവരില്‍ 48.6 ശതമാനം പേര്‍ക്കും വാക്സിന്‍ നല്‍കാന്‍ കഴിഞ്ഞതായി യുഎഇ ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. ഫരീദ അല്‍ ഹുസനി പറഞ്ഞു. ഇത് വലിയ നേട്ടമാണെന്നും സമൂഹത്തിന് രോഗപ്രതിരോധ ശേഷി ആര്‍ജിക്കാന്‍ സഹായകമാവുമെന്നും അവര്‍ പറഞ്ഞു. 2021 മാര്‍ച്ച് അവസാനത്തോടെ രാജ്യത്തെ ജനസംഖ്യയുടെ പകുതി പേര്‍ക്ക് വാക്സിന്‍ നല്‍കാനാണ് യുഎഇ അധികൃതര്‍ ലക്ഷ്യമിടുന്നത്.
Post Your Comments