റിയാദ്: സൗദിയിൽ 334 പേർക്ക് കൂടി പുതുതായി കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. രാജ്യമാകെ 349 പേർ കൊറോണ വൈറസ് രോഗമുക്തരായി. രാജ്യത്ത് വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നവരിൽ നാലുപേർ മരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,73,702 ആയി ഉയർന്നിരിക്കുന്നു. ഇതിൽ 3,64,646 പേർ രോഗമുക്തി നേടി.
ഇതുവരെയുള്ള ആകെ കൊവിഡ് മരണസംഖ്യ 6445 ആയി ഉയർന്നു. 2611 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. അതിൽ 480 പേരുടെ നില അതീവ ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.
Post Your Comments