ആളുകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു ആഹാരമാണ് കൂണ്‍. വൈറ്റമിനുകളുടെയും പോഷകങ്ങളുടെയും കലവറയായ കൂള്‍ പലവിധമുണ്ട്. ശരീരത്തിന് മികച്ച ഗുണങ്ങള്‍ പ്രധാനം ചെയ്യുന്ന ഒന്നാണ് കൂണ്‍. പതിവായി രാവിലെ കൂണ്‍ കഴിക്കുന്നത് പൊണ്ണത്തടി കുറയ്ക്കാന്‍ സഹായിയ്ക്കും. കൂണ്‍ കഴിയ്ക്കുന്നതിലൂടെ വയര്‍ നന്നായി നിറഞ്ഞ അനുഭവം ഉണ്ടാകും എന്നതാണ് നേട്ടം.
കൊഴുപ്പും കൊളസ്ട്രോളുമില്ലാത്ത പ്രോട്ടീന്‍ ധാരാളമായി അടങ്ങിയ കൂണ്‍ സ്ഥിരമായി പ്രാതലില്‍ ഉള്‍പ്പെടുത്തിയാല്‍ ഫലം മികച്ചതാകും. ഫൈബര്‍ കൂടിയ അളവില്‍ കാണപ്പെടുന്ന ആഹാരമാണ് കൂണ്‍. ഡിമെന്‍ഷ്യ തടയാന്‍ ഇതു സഹായകമാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതിലുള്ള ശക്തിയേറിയ സെലേനിയം എന്ന ആന്റി ഓക്സിഡന്റ് ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ധിപ്പിക്കും.
Post Your Comments