KeralaLatest NewsNews

ജാമ്യം അനുവദിച്ചാല്‍ വിവാഹം കഴിക്കുന്നതിനുള്ള അനുമതി പോലെ; ഫാ റോബിന്‍ വടക്കുംച്ചേരിയുടെ ജാമ്യമാപേക്ഷയിൽ കോടതി

കുഞ്ഞിന്റെ പിതൃത്വം നിഷേധിച്ച റോബിൻ ഡിഎന്‍എ പരിശോധനയ്ക്കിടെ മറ്റൊരാളുടെ രക്തം കൊടുക്കാന്‍ ശ്രമം നടത്തി

പള്ളി മേടയില്‍ വെച്ചു ‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ ഫാ റോബിന്‍ വടക്കുംച്ചേരിയുടെ പീഡന പരമ്പര ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമാണ്. ഫാദർ റോബിന് ഇടക്കാലജാമ്യം അനുവദിക്കുന്നത് വിവാഹത്തിന് നേരിട്ടോ അല്ലാതെയോ നിയമാനുമതി നല്‍കുന്നതുപോലെയാകുമെന്ന് ഹൈക്കോടതി. അതിനാല്‍ ഈ വിഷയത്തില്‍ ഒരു അഭിപ്രായവും രേഖപ്പെടുത്താതെ അകന്നുനില്‍ക്കുകയാണെന്ന് സുപ്രീംകോടതി വിധി എടുത്തുപറഞ്ഞുകൊണ്ട് കോടതി വ്യക്തമാക്കി. കീഴ്‌കോടതി വിധിക്കെതിരായപ്പീലില്‍ ശരിയായ തീരുമാനം എടുക്കുന്നതിനായാണിതെന്നും ഉത്തരവില്‍ പറയുന്നു.

കത്തോലിക്കാ സഭയില്‍ ഉന്നതരായ ബിഷപ്പുമാര്‍ക്ക് വളരെ വേണ്ടപ്പെട്ടവനായിരുന്നു റോബിന്‍ വടക്കുംചേരി. ദൈവവചനം പ്രസംഗിക്കുന്നതില്‍ അഗ്രഗണ്യനായ ഇദ്ദേഹത്തിനു അനുകൂലമായ മൊഴിയായിരുന്നു വിചാരണ വേളയില്‍ കോടതിയിൽ പെണ്‍കുട്ടി നൽകിയത്.

read also:ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യമിട്ട് പ്രകടന പത്രിക; കേരളത്തിൽ അട്ടിമറി വിജയം ഉറപ്പാക്കി ബിജെപി

ശാരീരിക ബന്ധം നടത്തുമ്പോള്‍ തനിക്ക് 17 വയസ് കഴിഞ്ഞിരുന്നു എന്നും തന്റെ സമ്മതത്തോടെ ആയിരുന്നു ബന്ധം എന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായം തികഞ്ഞിട്ടില്ലായിരുന്നു എന്ന് കോടതി കണ്ടെത്തി. കൂടാതെ പിതാവിന്റെ പേര് പറയാന്‍ റോബിന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചിരുന്നു.

കേസ് ഒതുക്കി തീർക്കാൻ പത്ത് ലക്ഷം രൂപ നല്‍കാൻ ശ്രമിച്ചതും കുഞ്ഞിനെ അനാഥാലയത്തില്‍ ഏല്‍പ്പിച്ച്‌ വിദേശത്ത് കടക്കാനും പദ്ധതിയിട്ടതും അതിനിടയിൽ റോബിന്‍ വടക്കുംചേരി പോലീസ് പിടിയില്‍ ആയതും വാർത്തകളിൽ നിറഞ്ഞിരുന്നു. കൂടാതെ കേസിന്റെ സമയത്ത് കുഞ്ഞിന്റെ പിതൃത്വം നിഷേധിച്ച റോബിൻ ഡിഎന്‍എ പരിശോധനയ്ക്കിടെ മറ്റൊരാളുടെ രക്തം കൊടുക്കാന്‍ ശ്രമം നടത്തി. എന്നാല്‍ അതു പൊളിഞ്ഞു. ഡിഎന്‍എ പരിശോധനയില്‍ പതൃത്വം റോബിന്റേത് തന്നെയാണെന്ന് തെളിഞ്ഞു. അറസ്റ്റിൽ ആയ വൈദികൻ 15 കൊല്ലത്തോളം ശിക്ഷിച്ച്‌ ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button