കൊച്ചി: കൊട്ടിയൂര്‍ ബലാല്‍സംഗ കേസ് പ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരിയെ വൈദികവൃത്തിയില്‍ നിന്നും പുറത്താക്കി. മാര്‍പാപ്പയാണ് പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. ഡിസംബറില്‍ അഞ്ചിന് പുറത്തിറക്കിയ ഉത്തരവില്‍ ചില നടപടിക്രമങ്ങള്‍ കൂടി പാലിക്കാനുള്ളതിനാലാണ് ഇത് സംബന്ധിച്ച് വാര്‍ത്താക്കുറിപ്പ് പുറത്തിക്കാന്‍ വൈകിയതെന്ന് മാനന്തവാടി രൂപത അറിയിച്ചു.
2016 ലാണ് കേസിനാസ്പദമായ സംഭവം. കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളി വാകാരിയായിരുന്ന റോബിന്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു. തുടര്‍ന്ന് 2017 ലാണ് ഇയാള്‍ കേസില്‍ അറസ്റ്റിലായത്. കൊട്ടിയൂര്‍ ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് തലശ്ശേരി പോക്സോ കോടതി മൂന്ന് വകുപ്പുകളിലായി 20 വര്‍ഷത്തെ കഠിനതടവാണ് വിധിച്ചത്. പോക്‌സോ കേസെടക്കം മൂന്ന് വകുപ്പുകളിലായാണ് 20 വര്‍ഷത്തെ കഠിന തടവ്. കൊട്ടിയൂര്‍ സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും ഐ.ജെ.എം.എച്ച്.എസ്.എസ് ലോക്കല്‍ മാനേജറുമായിരുന്നു വയനാട് നടവയല്‍ സ്വദേശിയായ റോബിന്‍ വടക്കുംചേരി (റോബിന്‍ മാത്യു).
Post Your Comments