Latest NewsNewsInternational

ഇസ്ലാമിക ചിന്താഗതിയുള്ളവരുടെ സ്വത്വം നശിപ്പിക്കണം; മുസ്ലിംങ്ങള്‍ക്കെതിരെ വീണ്ടും ചൈനീസ് ഭരണകൂടം

ബീജിംഗ് : മുസ്ലിംങ്ങൾക്കെതിരെ ചൈനീസ് ഭരണകൂടം വ്യാപക ആക്രമണം നടത്തുന്നതായി റിപ്പോർട്ടുകൾ. ഉയ്ഗുർ മുസ്ലിംങ്ങൾക്കെതിരെയുള്ള ചൈനയുടെ അക്രമ നടപടികൾ അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ചയായിരുന്നു. തൊട്ടുപിന്നാലെയാണ് ഇസ്ലാമിക ചിന്താഗതിയുള്ളവരുടെ സ്വത്വം നശിപ്പിക്കണമെന്ന ആഹ്വാനവുമായി ചൈനീസ് ഭരണകൂടം വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

മുസ്ലീങ്ങൾക്ക് പള്ളികളിൽ ഉച്ചഭാഷിണി സ്ഥാപിക്കാനോ പുതിയ പള്ളികളുടെ നിർമ്മാണത്തിനോ അനുവാദമില്ല. ഖുർആൻ, അറബിപുസ്തകങ്ങൾ എന്നിവയുടെ വായനയും നിരോധിച്ചിരിക്കുകയാണ്. മുസ്ലിം മത സ്വത്വം ഇല്ലാതാക്കാനാണ് ചൈനീസ് ഭരണകൂടം ശ്രമിക്കുന്നതെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

read also :  ടൂൾക്കിറ്റ് നിർമ്മിക്കുന്നത് അഭിമാനം’; ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട പീറ്റർ ഫെഡ്രികിൻ്റെ വാദം

വിദേശ സ്വാധീനങ്ങൾക്കും മതങ്ങൾക്കും എതിരെയാണ് പ്രധാനമായും ചൈനീസ് ഭരണകൂടം സംസാരിക്കുന്നത്. അതേസമയം  ചൈനയിലെ മുസ്ലീം സമുദായത്തിനു മേൽ ഏർപ്പെടുത്തിയ ഉപരോധം അക്രമപരമായ മത തീവ്രവാദത്തെ മറികടക്കുവാനാണെന്നാണ് ഭരണകൂടം അവകാശപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button