കാബൂള്‍: ബോംബുണ്ടാക്കാന്‍ പഠിപ്പിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ 30 ഭീകരർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ബാല്‍ക് പ്രവിശ്യയിലെ പള്ളിയിലാണ് സ്ഫോടനമുണ്ടായത്. ആറ് വിദേശികളുള്‍പ്പടെ 30 പേര്‍ കൊല്ലപ്പെട്ടുവെന്ന് അഫ്ഗാന് നാഷണല്‍ ആര്‍മി അറിയിച്ചു.
ദൗലത്താബാദ് ജില്ലയിലെ ക്വിറ്റലാക് ഗ്രാമത്തിലാണ് സംഭവമുണ്ടായത്. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട വിദേശികളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് അഫ്ഗാന് സൈന്യം അറിയിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം ചിതറിപോയെന്ന് സൈന്യം വ്യക്തമാക്കി.
Post Your Comments