Latest NewsIndiaNews

തൊഴിലിനായി യുവാക്കള്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്ന സംസ്ഥാനമായി കേരളം മാറി ; കേന്ദ്രമന്ത്രി

യുവാക്കള്‍ തൊഴിലില്ലായ്മ അനുഭവിക്കുമ്പോള്‍ സ്വന്തക്കാരെ ജോലിയില്‍ തിരുകി കയറ്റുകയാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍

തൃശ്ശൂര്‍ : കേരളത്തില്‍ അര്‍ഹതപ്പെട്ട തൊഴിലിനായി യുവാക്കള്‍ക്ക് തെരുവില്‍ പ്രതിഷേധിക്കേണ്ടി വരുന്നതായി കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. കേന്ദ്ര സര്‍ക്കാര്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കൃത്യമായ രീതിയില്‍ നിയമനങ്ങള്‍ നടത്തുമ്പോള്‍ കേരളത്തില്‍ 30 ശതമാനത്തോളം പിന്‍വാതില്‍ നിയമനങ്ങളാണ് നടക്കുന്നത്. തൊഴിലിനായി റാങ്ക് ഹോള്‍ഡര്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്ന സംസ്ഥാനമായി കേരളം മാറിയെന്നും അദ്ദേഹം വിമർശിച്ചു.തൃശ്ശൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് കേന്ദ്രമന്ത്രി സംസ്ഥാന സർക്കാരിനെതിരെ രംഗത്തുവന്നത്.

യുവാക്കള്‍ തൊഴിലില്ലായ്മ അനുഭവിക്കുമ്പോള്‍ സ്വന്തക്കാരെ ജോലിയില്‍ തിരുകി കയറ്റുകയാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍. ഉമ്മന്‍ചാണ്ടിയുടെ മുന്‍ സര്‍ക്കാരും പിണറായി വിജയന്‍ സര്‍ക്കാരും എല്ലാ മേഖലയിലും പരാജയപ്പെട്ടു. കേരളത്തില്‍ ഇടത് സര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന കോണ്‍ഗ്രസ് ഡല്‍ഹിയില്‍ കമ്മ്യൂണിസ്റ്റുകാരുമായി സൗഹൃദത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തോടൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ ഇരുപാര്‍ട്ടികളും ഒരുമിച്ചാണ് മത്സരിക്കുന്നത്. മോദിയെ തോല്‍പ്പിക്കുക എന്നത് മാത്രമാണ് രണ്ട് പാര്‍ട്ടികളുടെയും ലക്ഷ്യമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Psc

shortlink

Related Articles

Post Your Comments

Related Articles


Back to top button