Latest NewsNewsLife StyleHealth & Fitness

ഹൈപ്പര്‍ടെന്‍ഷന്‍ നിയന്ത്രിക്കാൻ ഈ ചായകള്‍ കുടിക്കാം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ ഇന്ന് വ്യാപകമായി കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്‌നമാണ്. ശ്രദ്ധാപൂര്‍വ്വം ഇതിനെ കൈകാര്യം ചെയ്തില്ലെങ്കില്‍ ഹൃദയത്തിന് വരെ പണി കിട്ടാന്‍ സാധ്യതയുള്ള ഒരു പ്രശ്‌നം കൂടിയാണ് ഹൈപ്പര്‍ടെന്‍ഷന്‍. അതിനാല്‍ തന്നെ രക്തസമ്മര്‍ദ്ദം എപ്പോഴും നിയന്ത്രണത്തിലാക്കി നിര്‍ത്തേണ്ടതുണ്ട്. വലിയൊരു പരിധി വരെ ഭക്ഷണവും ഇതിന് സഹായകമാണ്. ഇത്തരത്തില്‍ ഹൈപ്പര്‍ടെന്‍ഷന്‍ നിയന്ത്രണത്തിലാക്കാന്‍ ഉപകരിക്കുന്ന മൂന്ന് തരം ചായകളെ പരിചയപ്പെടാം.

ഈ പട്ടികയില്‍ ആദ്യമായി ഉള്‍പ്പെടുന്നത് ‘ഗാര്‍ലിക് ടീ’ അഥവാ വെളുത്തുള്ളി ചേര്‍ത്ത ചായയാണ്. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ‘അലിസിന്‍’ എന്ന പദാര്‍ത്ഥമാണ് രക്തസമ്മര്‍ദ്ദം വരുതിയിലാക്കാന്‍ സഹായിക്കുന്നത്. അലിസിന് പുറമെ വെളുത്തുള്ളിയിലുള്ള സള്‍ഫറും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായകമാണ്.

READ ALSO :  അറിയാം വാഴപ്പിണ്ടിയുടെ ആരോ​ഗ്യ​ഗുണങ്ങൾ

തുളസിയിട്ട് ചായ വയ്ക്കുന്നത് പരമ്പരാഗതമായ ഒരു രീതിയുമാണ്. തുളസിച്ചായയും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിച്ചുനിര്‍ത്താന്‍ സഹായകമാണ്. പ്രധാനമായും തുളസിയില്‍ കാണപ്പെടുന്ന ‘യൂജെനോള്‍’ എന്ന ഘടകമാണ് ഇതിന് പ്രയോജനപ്പെടുന്നത്.

ഫ്‌ളാക്‌സ് സീഡ് ചേര്‍ത്ത ചായയും ഹൈപ്പര്‍ടെന്‍ഷന്‍ പരിഹരിക്കാന്‍ ഏറെ സഹായകമാണ്. ഫ്‌ളാക്‌സ് സീഡ്‌സില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button