ലക്‌നൗ: യുപിയിൽ വാലന്റൈന്‍സ് ദിനത്തില്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തി. കൈ ഞരമ്പ് മുറിച്ച് അവശ നിലയില്‍ കണ്ടെത്തിയ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് യുവാവിന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
ഗാസിയാബാദിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. വാലന്റൈന്‍സ് ദിനത്തില്‍ പുറത്തുപോയി ഭക്ഷണം കഴിച്ച് വീട്ടില്‍ മടങ്ങിയെത്തിയതിന് ശേഷമാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. വീടിന്റെ പുറത്ത് ദേവ്ജീത്ത് അവശനിലയില്‍ കിടക്കുന്നത് കണ്ട അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസെത്തി യുവാവിനെ ആശുപത്രിയിൽ എത്തിക്കുകയാണ് ഉണ്ടായത്. തുടര്‍ന്ന് ഭാര്യയെ അറിയിക്കാന്‍ വീട്ടില്‍ ചെന്ന് നോക്കിയപ്പോഴാണ് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
വാലന്റൈന്‍സ് ദിനത്തില്‍ പുറത്തുപോയി ഭക്ഷണം കഴിച്ച ശേഷം ബന്ധുവിന്റെ വീട്ടില്‍ പോയി. രാത്രി വൈകിയാണ് ഇരുവരും വീട്ടില്‍ തിരിച്ചെത്തിയത്. അതിനിടെ മകനെ ബന്ധുക്കളുടെ വീട്ടിലാക്കി. തുടര്‍ന്നായിരുന്നു കൊലപാതകവും ആത്മഹത്യാശ്രമവുമെന്ന് പൊലീസ് പറഞ്ഞു. ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന ശേഷം കൈ ഞരമ്പ് മുറിച്ച് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു ഉണ്ടായത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാസം തോറുമുള്ള ഇഎംഐ കൃത്യമായി അടയ്ക്കാന്‍ കഴിയാതെ വന്നതോടെ വീട് ബാങ്ക് ജപ്തി ചെയ്തിരുന്നു. മകളുടെ മരണത്തില്‍ മാതാപിതാക്കള്‍ ദേവ്ജീത്തിനെതിരെ പൊലീസില്‍ പരാതി നല്‍കി.
Post Your Comments