അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ കൊച്ചി എഡിഷന് നാളെ തുടക്കം കുറിക്കും. 6 തിയറ്ററുകളിലായി 80 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. മേളയുടെ ഡെലിഗേറ്റ് പാസ് വിതരണവും കൊവിഡ് പരിശോധനയും ഇന്നലെ മുതൽ തന്നെ ആരംഭിച്ചിരുന്നു.
23 വർഷങ്ങൾക്കു ശേഷമാണ് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് കൊച്ചി വേദിയാകുന്നത്. 6 തിയേറ്ററുകളിലായി മേളയുടെ അവസാനഘട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. തിരുവനന്തപുരത്ത് സമാപിച്ച മേളയിലെ 80 ചിത്രങ്ങൾ തന്നെയാകും കൊച്ചിയിലും പ്രദർശിപ്പിക്കുക. പ്രദർശന സമയത്തിലും റിസർവേഷൻ സമയത്തിലും മാറ്റമുണ്ടാകും.
ഡെലിഗേറ്റ് പാസുകളുടെ വിതരണം ഇന്നലെ മുതൽ തുടങ്ങി. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് മാത്രമേ പ്രവേശന പാസുകൾ നൽകു. ഇതിനായി മേളയുടെ മുഖ്യവേദിയായ സരിത തിയറ്ററിൽ ക്രമീകരിച്ചിട്ടുള്ള നാല് കൗണ്ടറുകളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ സൗജന്യ കൊവിഡ് പരിശോധനക്ക് ചലച്ചിത്ര അക്കാദമി സൗകര്യം ഒരുക്കിയിട്ടുണ്ട്.
Post Your Comments