Latest NewsKeralaNews

യാക്കോബായ സഭയുടെ നിർണായക സഭാ മാനേജിംഗ് കമ്മിറ്റി യോഗം ഇന്ന് ചേരും

സഭാതർക്കത്തിൽ സമ്മർദ്ദ നീക്കം ശക്തിപ്പെടുത്താനാണ് യാക്കോബായ സഭ തീരുമാനം

നിയമസഭാ തെരഞ്ഞെടുപ്പിലെ നിലപാട് ചർച്ച ചെയ്യാൻ യാക്കോബായ സഭയുടെ നിർണായക സഭാ മാനേജിംഗ് കമ്മിറ്റി യോഗം ഇന്ന് ചേരും. പുത്തൻകുരിശിലെ സഭാ ആസ്ഥാനത്താണ് യോഗം ചേരുന്നത്.

സഭാതർക്കത്തിൽ സമ്മർദ്ദ നീക്കം ശക്തിപ്പെടുത്താനാണ് യാക്കോബായ സഭ തീരുമാനം. ഇതിന്റെ ഭാഗമായി പള്ളിത്തർക്കത്തിൽ പ്രശ്‌നപരിഹാരത്തിനായി ഓർഡിനൻസ് ഇറക്കാൻ സർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. നിയമപരിഷ്‌കാര കമ്മീഷൻ ശുപാർശ അനുസരിച്ച് റഫറണ്ടം വഴി പള്ളികളുടെ ഭരണനിയന്ത്രണം നിശ്ചയിക്കണമെന്നാണ് സഭയുടെ ആവശ്യം. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വീകരിച്ച നിലപാടിൽ മാറ്റം വരുത്താനാണ് നിലവിലെ ആലോചന. ഓർഡിനൻസ് ഇറക്കിയില്ലെങ്കിൽ സമദൂര നിലപാട് സ്വീകരിക്കാനാണ് തീരുമാനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button