KeralaLatest NewsNews

ടൂള്‍ കിറ്റ് കേസ്: ‘മട്ടാഞ്ചേരി മാഫിയയില്‍പ്പെടുന്ന സിനിമാക്കാരിക്കും ബന്ധം’: സന്ദീപ് വാര്യര്‍

ഇരുവര്‍ക്കും ഖാലിസ്ഥാന്‍ ബന്ധമുണ്ടെന്നും എക്സ്റ്റിന്‍ഷ്യന്‍ റിബല്യണ്‍ എന്ന തീവ്രവാദ സ്വഭാവമുള്ള ഗ്രൂപ്പുമായി ബന്ധമുണ്ടെന്നും പൊലീസ് പറയുന്നു.

കൊച്ചി: രാജ്യത്തെ കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ടൂള്‍ കിറ്റ് കേസില്‍ മലയാളത്തിലെ സിനിമാക്കാര്‍ക്കും ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. മട്ടാഞ്ചേരി മാഫിയയില്‍പ്പെടുന്ന ഒരു സിനിമാക്കാരിക്കും മറ്റൊരു ആക്ടിവിസ്റ്റായ സിനിമാക്കാരിക്കും ബന്ധമുണ്ട് എന്നാണ് സന്ദീപിന്റെ ആരോപണം. വിഷയത്തില്‍ മീഡിയ വണ്‍ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ കേസില്‍ മലയാളി ബന്ധം നിലവില്‍ ഉണ്ടല്ലോ. നികിത ജേക്കബുമായി ബന്ധപ്പെട്ട് ചില വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇവരുമായി ബന്ധമുള്ള ഒരു മാധ്യമപ്രവര്‍ത്തകയുടെ പേരും പുറത്തുവന്നിട്ടുണ്ട്. ഇവര്‍ക്കൊപ്പം കേരളത്തിലെ മട്ടാഞ്ചേരി മാഫിയയില്‍പ്പെടുന്ന ഒരു സിനിമാക്കാരി, മറ്റൊരു ആക്ടിവിസ്റ്റായ സിനിമാക്കാരി. ഇവരൊക്കെ ചേര്‍ന്നുള്ള ചില ചിത്രങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്’ – എന്നായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം. ‘ കേസില്‍ രാജ്യത്തിനെതിരായി ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അന്വേഷണം നടക്കട്ടെ. ഈ പ്രചാരണം ശത്രുരാജ്യങ്ങളുടെ സഹായത്തോടെയാണ് നടക്കുന്നത്. പ്രത്യേക കേന്ദ്രങ്ങളില്‍നിന്നാണ് പ്രചാരണം വരുന്നത്. ഇതിന് പാക് ബന്ധമുണ്ട്. ഖലിസ്ഥാന്‍ ഗ്രൂപ്പുകളുമായും ബന്ധമുണ്ട്. ഇതില്‍ നടപടി വേണം’ – അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: ഗ്രേറ്റ തുംബര്‍ഗ് പ്രതികരിച്ചതിന് പിന്നില്‍ മലയാളി?​ തിരുവനന്തപുരം സ്വദേശിക്ക് പറയാനുള്ളത്…

അതിനിടെ, കേസില്‍ മലയാളി അഭിഭാഷക നികിത ജേക്കബ്, ശന്തനു മുകുള്‍ എന്നിവരെ അറസ്റ്റ് ചെയ്യാനായി ഡല്‍ഹി പോലീസ് മഹാരാഷ്ട്രയിലെത്തി. ടൂള്‍ കിറ്റിന് പിന്നില്‍ ഇവരാണ് എന്നാണ് പൊലീസ് പറയുന്നത്. ഇരുവര്‍ക്കും ഖാലിസ്ഥാന്‍ ബന്ധമുണ്ടെന്നും എക്സ്റ്റിന്‍ഷ്യന്‍ റിബല്യണ്‍ എന്ന തീവ്രവാദ സ്വഭാവമുള്ള ഗ്രൂപ്പുമായി ബന്ധമുണ്ടെന്നും പൊലീസ് പറയുന്നു. ഗ്രെറ്റ തന്‍ബര്‍ഗുമായി അടുത്ത ബന്ധമുള്ള ദിശ രവിയെ ബന്ധപ്പെടുന്നത് ഇവരാണ്. അങ്ങനെയാണ് ടൂള്‍ കിറ്റ് ഗ്രെറ്റയിലെത്തുന്നതും അവര്‍ ട്വിറ്ററില്‍ കുറിപ്പിടുന്നതും- പൊലീസ് പറഞ്ഞു. കേസില്‍ ദിശ രവിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. അതിനിടെ, അറസ്റ്റില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് നികിത നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതി വിധിക്ക് അനുസരിച്ചാകും ഡല്‍ഹി പൊലീസിന്റെ അടുത്ത നീക്കങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button