ന്യൂഡൽഹി : ഡൽഹി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവാദത്തിലായ അന്താരാഷ്ട്ര പോപ് താരം റിഹാന വീണ്ടും കുരുക്കില്‍. സ്വന്തം അടിവസ്ത്ര ബ്രാന്‍ഡിന്റെ പ്രമോഷനായി ഗണേശ രൂപം മാലയില്‍ കോര്‍ത്ത് അര്‍ധനഗ്നയായി നിൽക്കുന്ന ചിതമാണ് വിവാദമായിരിക്കുന്നത്.
സാവേജ് എക്സ് ഫെന്റി എന്ന ബ്രാന്‍ഡിന് വേണ്ടിയാണ് റിഹാന അര്‍ധനഗ്ന ചിത്രം പോസ്റ്റ് ചെയ്തത്. വെള്ളി നിറത്തില്‍ നീളമുള്ള മാലയില്‍ ഗണേശ ഭഗവാന്റെ രൂപം ലോക്കറ്റായി കോര്‍ത്തിട്ടിട്ടുണ്ട്. ചിത്രം പോസ്റ്റ് ചെയ്തതിനു പിന്നാലെ സ്വന്തം ബ്രാന്‍ഡിന്റെ പ്രമോഷനായി ഇത്തരത്തില്‍ ജനങ്ങളുടെ മതപരമായ വിശ്വാസങ്ങളെ അവഹേളിക്കരുതെന്ന് ആവശ്യപ്പെട്ട് നിരവധി പേര് റിഹാനയുടെ ട്വീറ്റിന് മറുപടിയായി എത്തി.
when @PopcaanMusic said “me nuh wan ya wear no lingerie tonight fa me girl” @SavageXFenty pic.twitter.com/bnrtCZT7FB
— Rihanna (@rihanna) February 15, 2021
എന്നാൽ മുൻപും ഇതേ അടിവസ്ത്ര ബ്രാന്‍ഡിന്റെ പ്രമോഷനായി ഹിന്ദു ക്ഷേത്രത്തില്‍ റിഹാന ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ഒപ്പം കഴിഞ്ഞ വര്‍ഷം, തന്റെ അടിവസ്ത്ര ബ്രാന്‍ഡായ ഫെന്റിക്ക് വേണ്ടി വെര്‍ച്വല്‍ റണ്‍വേ ഷോയില്‍ ഖുറാനിലെ വചനങ്ങള്‍ ഉള്‍പ്പെടുത്തി ഗാനങ്ങള്‍ ആലപിച്ചിരുന്നു. ഇത് വിവാദമായതോടെ മുസ്ലിം സമൂഹത്തോട് റിഹാന മാപ്പ് ചോദിച്ചിരുന്നു.
Post Your Comments