മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയെക്കുറിച്ചുള്ള അമിതാഭ് ബച്ചന്റെ ആശങ്കയ്ക്ക് മറുപടി നല്കി സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. നൂറു കോടി മുതല്‍ മുടക്കുള്ള ഈ സിനിമയുടെ ബജറ്റ് മലയാള സിനിമയ്ക്ക് താങ്ങാനാകുമോയെന്ന് മോഹന്‍ലാലുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടയില്‍ അമിതാഭ് ബച്ചന് ചോദിച്ചിരുന്നു. എന്നാല്‍ മലയാള സിനിമ പുതിയ മാര്‍ക്കറ്റുകള്‍ കണ്ടെത്തി കുതിക്കുകയാണെന്ന് മോഹന്‍ലാല്‍ മറുപടി നല്കി.
Read Also : രാജ്യത്ത് കോവിഡ് വ്യാപനത്തിൽ കേരളം തന്നെ മുന്നിൽ ; സ്ഥിതി ആശങ്കാജനകമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പ്രിയദര്ശന്, അമിതാഭ് ബച്ചന് പങ്കുവെച്ച ആശങ്കയെക്കുറിച്ച് മനസ് തുറന്നത്. മരക്കാര്‍
അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ചിത്രീകരണം ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ നടക്കുന്ന വേളയിലാണ് അമിതാഭ് ബച്ചനുമായി കൂടിക്കാഴ്ച്ചയ്ക്ക് അവസരം ലഭിച്ചത്. ഒരു ദിവസം അമിതാഭ് ബച്ചന് സ്ഥലത്തെത്തിയിട്ടുണ്ടെന്ന് ലാല്‍ എന്നോട് പറഞ്ഞു. അമിത്ജിയോ, ലാലേ നമുക്കൊന്ന് പോയി കാണാം എന്നായി ഞാന്‍. അങ്ങനെ ഞങ്ങള്‍ അദ്ദേഹത്തിന്റെ മുറിയുടെ മുന്നിലെത്തി. വാതില്‍ തുറന്ന് അദ്ദേഹം ഞങ്ങളെ അകത്തേയ്ക്ക് ക്ഷണിച്ചു. അന്ന് മോഹന്‍ലാലിന് പത്ഭൂഷണ്‍ കിട്ടിയ ദിവസമാണ്. മോഹന്‍ലാല്‍, അഭിനന്ദനങ്ങള്‍ എന്നാണ് അദ്ദേഹം ആദ്യം പറഞ്ഞതെന്ന് പ്രിയദര്ശന് ഓര്‍ക്കുന്നു.
Post Your Comments