![](/wp-content/uploads/2021/02/ksrtc-pump.jpg)
തിരുവനന്തപുരം : കെഎസ്‌ആര്‍ടിസിയുടെ 67 ബസ് സ്റ്റേഷനുകളില്‍ ആരംഭിക്കുന്ന പെട്രോള്‍ ഡീസല്‍ പമ്പുകളിൽ നിന്നും ഇനി മുതല്‍ പൊതു ജനങ്ങള്‍ക്കും ഇന്ധനം നിറയ്ക്കാം. കെഎസ്‌ആര്‍ടിസി സി എംഡി ബിജുപ്രഭാകര്‍ ഐഎഎസും, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചീഫ് ജനറല്‍ മാനേജര്‍ എസ്. ധനപാണ്ഡ്യനും ചേര്‍ന്നാണ് ധാരണാ പത്രം ഒപ്പു വെച്ചത്.
Read Also : ഊര്‍ജ്ജമേഖലയിലെ നിരവധി പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാജ്യത്തിന് സമർപ്പിക്കും
ഇതോടെ കെഎസ്‌ആര്‍ടിസിയുടെ 67 ഡിപ്പോകളില്‍ സ്ഥാപിക്കുന്ന ഐഒസിയുടെ പമ്പുകളിൽ നിന്നാണ് ഇന്ധനം നിറയ്ക്കാന്‍ കഴിയുക. ഇത്രയും കാലം കെഎസ്‌ആര്‍ടിസിയുടെ കണ്‍സ്യൂമര്‍ പമ്പുകളിൽ നിന്നും കെഎസ്‌ആര്‍ടിസിക്ക് മാത്രമായിരുന്നു ഇന്ധനം നിറയ്ക്കാന്‍ കഴിഞ്ഞിരുന്നത്. കെഎസ്‌ആര്‍ടിസിയില്‍ ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്.
Post Your Comments