COVID 19Latest NewsSaudi ArabiaNewsGulf

സൗദിയിൽ ഇന്ന് 322 പേർക്ക് കോവിഡ്

റിയാദ്: സൗദിയിൽ കൊറോണ വൈറസ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ സുഖം പ്രാപിക്കുന്നവരുടെ എണ്ണം വീണ്ടും ഉയരുന്നു. ഇന്ന് 371 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. 322 പേർക്ക് പുതുതായി കോവിഡ് രോഗം ബാധിച്ചിരിക്കുന്നത്. രാജ്യത്ത് വിവിധയിടങ്ങളിലായി ചികിത്സയിൽ കഴിഞ്ഞവരിൽ മൂന്നുപേർ കൂടി മരിച്ചു.

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,73,368 ആയിരിക്കുന്നു. ഇതിൽ 3,64,297 പേർ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6441 ആയിരിക്കുന്നു. 2630 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ ഉള്ളത്. അതിൽ 480 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button