Latest NewsIndiaNews

വഞ്ചനാ കേസ്; സണ്ണി ലിയോണിനെതിരെയുള്ള അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്

സണ്ണി ലിയോണിന്റെ മുംബൈ സിറ്റി ബാങ്കിലെ അക്കൗണ്ടിന്റെ വിവരങ്ങളാണ് ക്രൈംബ്രാഞ്ച് പരിശോധിച്ചത്

വഞ്ചനാ കേസിൽ ബോളിവുഡ് നടി സണ്ണി ലിയോണിനെതിരെ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്. നടിയുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ക്രൈംബ്രാഞ്ച് ശേഖരിച്ചു. സണ്ണി ലിയോണിന്റെ മുംബൈ സിറ്റി ബാങ്കിലെ അക്കൗണ്ടിന്റെ വിവരങ്ങളാണ് ക്രൈംബ്രാഞ്ച് പരിശോധിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ സണ്ണി ലിയോണിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. പരാതിക്കാരൻ ഷിയാസ് 25 ലക്ഷം രൂപ നൽകിയതിന് തെളിവും അന്വേഷണ സംഘത്തിന് ലഭിച്ചു.

കൊച്ചിയിൽ വിവിധ ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 29 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നും ഇതേ തുടർന്ന് ഒന്നരക്കോടി രൂപയുടെ നഷ്ടം തനിക്ക് സംഭവിച്ചുവെന്ന പരാതിയിൽ ഉറച്ചുനിൽക്കുകയാണ് പെരുമ്പാവൂർ സ്വദേശിയായ ഷിയാസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button