Latest NewsNewsGulf

സൗദിയിലെ പ്രമുഖ മത പണ്ഡിത ആയിശ അല്‍ മുഹാജിരി അറസ്റ്റില്‍

അറസ്റ്റിലായ രണ്ടു സ്ത്രീകളില്‍ ഒരാള്‍ക്ക് 80 വയസ്സ് പ്രായമുണ്ട്.

റിയാദ്: പ്രമുഖ മത പണ്ഡിത ആയിശ അല്‍ മുഹാജിരി അറസ്റ്റില്‍. മക്കയിലെ വീട്ടില്‍ വച്ച്‌ ഖുര്‍ആന്‍ ക്ലാസ് നടത്തിയതിനാണ് ഇവര്‍ അറസ്റ്റിലായതെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. സൗദി രഹസ്യാന്വേഷണ വിഭാഗത്തിലെ 20 അംഗ സംഘമെത്തിയാണ് 65കാരിയായ ആയിശയെ കസ്റ്റഡിയിലെടുത്തത്.

ആയിശക്കൊപ്പം മറ്റു രണ്ടു വനിതകളും അറസ്റ്റിലായിട്ടുണ്ടെന്ന് സൗദി ഭരണകൂടം അറസ്റ്റ് ചെയ്യുന്ന ആക്റ്റീവിസ്റ്റുകളേയും പൊതുജനങ്ങളേയും കുറിച്ച്‌ റിപോര്‍ട്ട് ചെയ്യുന്ന പ്രിസണേഴ്‌സ് ഓഫ് കോണ്‍ഷ്യന്‍സ് പറയുന്നു. അറസ്റ്റിലായ രണ്ടു സ്ത്രീകളില്‍ ഒരാള്‍ക്ക് 80 വയസ്സ് പ്രായമുണ്ട്. അതേസമയം, മറ്റേ സ്ത്രീയുടെ കുടുംബം അവരെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. തീരദേശ നഗരമായ ജിദ്ദയ്ക്കടുത്തുള്ള ധഹ്ബാന്‍ ജയിലിലാണ് ആയിശയെ പാര്‍പ്പിച്ചിരിക്കുന്നത്.

Read Also: ബി​ല്‍​കി​സ് ബാ​നൊ ജ​യി​ലി​ലോ? സ​ത്യ​മി​താ​ണ്

അടുത്തിടെ ഭരണകൂടത്തിന്റെ വിമര്‍ശകരായ നിരവധി പണ്ഡിതന്മാരേയും ആക്റ്റീവിസ്റ്റുകളേയും വനിതാ പ്രവര്‍ത്തകരേയും സൗദി അറസ്റ്റ് ചെയ്തിട്ടുണ്ട്.നിലവിലെ സ്ഥിതിയെക്കുറിച്ചോ സര്‍ക്കാര്‍ നയങ്ങളെക്കുറിച്ചോ അഭിപ്രായം പ്രകടിപ്പിച്ച ബഹുമാന്യരും പ്രശസ്തരുമായ മത പണ്ഡിതന്‍മാര്‍വരെ ഇതില്‍പെടും.ഐദ് അല്‍ ഖര്‍ണി, അലി അല്‍ ഉമരി, സഫര്‍ അല്‍ ഹവാലി, ഉമര്‍ അല്‍ മുക്ബില്‍, സല്‍മാന്‍ അല്‍ ഔദ തുടങ്ങിയവര്‍

അവരില്‍ പ്രമുഖരാണ്. വിദേശ പണ്ഡിതന്മാര്‍ പോലും അടിച്ചമര്‍ത്തലില്‍ രക്ഷപ്പെട്ടിട്ടില്ല. ചൈനീസ് ഭരണകൂടത്തിന്റെ കടുത്ത പീഡനങ്ങള്‍ക്കിരയായ വൈഗൂര്‍ ന്യൂനപക്ഷത്തില്‍നിന്നുള്ള ഐമിദൗല വൈലിയെ ചൈനീസ് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച്‌ നവംബറില്‍ സൗദി അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു.

shortlink

Post Your Comments


Back to top button