ഭൂമി, ഈശ്വരൻ എന്നിങ്ങനെ തമിഴിൽ ആകെ രണ്ടു ചിത്രങ്ങളെ നടി നിധി അഗർവാൾ അഭിനയിച്ചിട്ടുള്ളുവെങ്കിലും താരത്തിനായി ചെന്നൈയിൽ ക്ഷേത്രം പണിത് പാലഭിഷേകം നടത്തിയിരിക്കുകയാണ് ആരാധകർ.
Read Also : സ്‌ഫോടകവസ്തുക്കളും ആയുധങ്ങളുമായി മലയാളികൾ യു പിയിൽ അറസ്റ്റിൽ
പ്രതിമ സ്ഥാപിച്ച് അതിലാണ് പാലഭിഷേകം നടത്തിയിരിക്കുന്നത്. കുറച്ചു ആരാധകർ സോഷ്യൽ മീഡിയയിൽ മെസ്സേജ് അയച്ചപ്പോഴാണ് ഇതിനെ കുറിച്ച് അറിഞ്ഞതെന്നാണ് താരം പറഞ്ഞത്.വാലന്റൈൻസ് ദിനത്തിൽ ഇവരുടെ തെലുഗു, തമിഴ് ഫാൻസ് ചേർന്നാണ് അമ്പലം ഒരുക്കിയത്. തനിക്കുള്ള വാലെന്റൈൻസ് ഡേ ഗിഫ്റ്റ് ആണെന്ന് പറഞ്ഞാണ് അവർ ഇത് ചെയ്‌തതെന്നും കേട്ടപ്പോൾ താൻ ഞെട്ടിപ്പോയെന്നും നിധി വെളിപ്പെടുത്തി.
അവരുടെ സ്‌നേഹത്തിന് താരം നന്ദിയും പറഞ്ഞു.ചെന്നൈയിൽ ആണ് അമ്പലം ഉയർന്നത്. സാരിയും സ്ലീവ്ലെസ്സ് ബ്ലൗസും ധരിച്ച രീതിയിലെ നിധിയുടെ പ്രതിമയിലാണ് പൂജ നടത്തിയത്. പാലഭിഷേകം നടത്തുന്ന ചിത്രങ്ങളും പുറത്തു വന്നു.
Post Your Comments