തലസ്ഥാനത്ത് പ്രതിഷേധം. യുവ മോർച്ചയുടെ സെക്രട്ടറിയറ്റ് മാർച്ചിന് നേരെ പൊലീസ് 4 തവണ ജല പീരങ്കി പ്രയോഗിച്ചു. പൊലീസിന്റെ ഗ്രനേഡ് പ്രയോഗത്തിൽ മൂന്ന് യുവ മോർച്ച പ്രവർത്തകർക്ക് പരുക്കേറ്റു.
സർക്കാർ യുവജനങ്ങൾക്ക് നേരെ വഞ്ചനയാണ് കാണിക്കുന്നത് വിളിച്ചു പറഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധം. ആദ്യം എംജി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു പ്രവർത്തകർ, യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഭുൽ കൃഷ്ണ മാർച്ച് ഉദ്ഘാടനം ചെയ്തതിന് ശേഷമാണ് പ്രവർത്തകർ സെക്രട്ടറിയറ്റിന് മുന്നിലെ ബാരിക്കേട് തകർക്കാനുള്ള ശ്രമം നടത്തിയത്. ഇതിനിടയിലാണ് പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. തുടർന്നും പ്രവർത്തകർ പിരിഞ്ഞു പോകാൻ കൂട്ടാക്കാത്തതിനെ തുടർന്നാണ് പൊലീസ് രണ്ട് തവണ ഗ്രനേഡ് പ്രയോഗിച്ചത്. സംഘർഷത്തിൽ മൂന്ന് പ്രവർത്തകർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments