വാഷിങ്ടണ്‍: അമേരിക്കന്‍ വിമാനങ്ങള്‍ ഇസ്രായേലില്‍ ഇറങ്ങുന്നത് തടയുന്നത് തെല്‍ അവീവ് തുടരുകയാണെങ്കില്‍ ഇസ്രായേലിന്‍റെ എല്‍ അല്‍ വിമാനങ്ങള്‍ അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നത് തടയുമെന്ന് ഇസ്രായേലിന് മുന്നറിയിപ്പ് നൽകി യുഎസ് ഗതാഗത വകുപ്പ്.
രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന ഇസ്രായേലികളെ തിരിച്ചെത്തിക്കുന്നതിന് യുഎസ് വിമാനക്കമ്പനികളെ അനുവദിക്കണമെന്നും അല്ലാത്ത പക്ഷം ഇസ്രായേലിന്‍റെ ദേശീയ വിമാനക്കമ്പനിയായ എല്‍ അലിനെ ദൗത്യം നടത്താന്‍ അനുവദിക്കരുതെന്നും യുഎസ് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടതായി ഇസ്രായേല്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Read Also: പോലിസുമായുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ഡിവൈഎഫ്ഐ പ്രവര്ത്തകന് മരിച്ചു
കുടുങ്ങിയ യാത്രക്കാരെ സ്വദേശത്തേയ്ക്ക് എത്തിക്കാന്‍ ഇസ്രായേല്‍ വിമാനക്കമ്പനിയെ മാത്രം അനുവദിക്കാനുള്ള തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന കരാറുകളുടെ ലംഘനമാണെന്ന് വാഷിങ്ടണ്‍ വ്യക്തമാക്കിയതായി റിപ്പോർട്ടുണ്ട്.
ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പ്രതിസന്ധി തടയാന്‍ അമേരിക്കന്‍, ഇസ്രയേല്‍ വിമാനങ്ങളെ ഈ പ്രദേശങ്ങളിൽ സഞ്ചരിക്കാൻ അനുവദിക്കണമെന്ന് ബൈഡന്‍ ഭരണകൂടം ഇസ്രായേലിന് സന്ദേശം നല്‍കിയതായും വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Post Your Comments